E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 27 2021 09:11 PM IST

Facebook
Twitter
Google Plus
Youtube

More in India

പാരീസിന്‍റെ പൗരാണികത ഫ്രെയ്മുകളിലൊരുക്കി മലയാളിയുടെ ചിത്രപ്രദര്‍ശനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാരീസിന്‍റെ പൗരാണികത ഫ്രെയ്മുകളിലൊരുക്കി മലയാളിയുടെ ചിത്രപ്രദര്‍ശനം. ചരിത്രമുറങ്ങുന്ന പാരിസ് നഗരത്തിന്‍റെ സംസ്കാരവും മനോഹാരിതയുമാണ് രൂപന്‍ തോമസിന്‍റെ ക്യാമറക്കണ്ണുകളിലൂടെ അവതരിപ്പിച്ചത്. ഡല്‍ഹി ലളിത കലാ അക്കാദമിയില്‍ നടന്ന ചിത്രപ്രദര്‍ശനം ആസ്വാദക ശ്രദ്ധനേടി. 

നവോത്ഥാനത്തിന്‍റെ ചരിത്രം പേറുന്ന പാരിസിന്‍റെ തെരുവീഥികള്‍...വാസ്തുവിദ്യയിലെ വിസ്മയങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്തിയ കെട്ടിടങ്ങള്‍...സഞ്ചാരികള്‍ക്ക് പാരിസിനോടുള്ള പ്രണയത്തിന് കാരണങ്ങളേറെ....

തെരുവുകളില്‍ രക്തം ചിതറിയ ഫ്രഞ്ചുവിപ്ളവത്തിന്റെ ഓര്‍മകള്‍ ‍...ലോകചരിത്രത്തിന്‍റെ ഗതിമാറ്റിയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റെ മുഴക്കം...ലക്ഷങ്ങളുടെ ജീവന്‍ എരിഞ്ഞടങ്ങിയ ബേണിങ് ചേംബേഴ്സ്...നെപ്പോളിയന്‍ ബോണപ്പാര്‍ട്ടും ലൂയി പതിനാലാമനുമുള്‍പ്പെടുന്ന രാജഭരണത്തിലെ ചെങ്കോല്‍ മുഴക്കത്തിന്‍റെ ശേഷിപ്പുകള്‍. രൂപന്‍ തോമസിന്‍റെ മൂന്നു വര്‍ഷത്തെ പ്രയത്നം പകര്‍ത്തിയത് ആറായിരത്തോളം ചിത്രങ്ങള്‍...ഓരോ ചിത്രങ്ങളിലും ചരിത്രത്തിന്‍റെ കയ്യൊപ്പ്..

കല, സാഹിത്യം, ശാസ്ത്രം എന്നിവയെല്ലാം പരിപോഷിപ്പിക്കപ്പെട്ട മണ്ണ്. ഗോഥിക് ശൈലിയില്‍ തലയെടുപ്പോടെ ഉയരുന്ന കത്തീഡ്രലുകളും പൗരാണിക കെട്ടിടങ്ങളും...ഹൃദയത്തിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ലോകമഹാത്ഭുതം...ഈഫലിലെ ചരിഞ്ഞ ഗോപുരം...

പാരിസിലെ ജീവിതങ്ങളും ഫെയ്മിലൂടെ പരിചയപ്പെടുത്തുന്നു. വസ്ത്രധാരണത്തില്‍ തുടങ്ങി ഭക്ഷണരീതികളിലെയുള്‍പ്പെടെ വൈവിധ്യങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്തിയ ചിത്രപ്രദര്‍ശനത്തിന് രാജ്യതലസ്ഥാനത്ത് ആരാധകരേറെ..ഏഴുദിവസം നീളുന്ന പ്രദര്‍ശനം സമാപിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :