ആര് കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന് ഇനി ഒരു മാസമുണ്ടെങ്കിലും ആര്‍ക്കു വോട്ടുചെയ്യുമെന്ന കാര്യത്തില്‍ വോട്ടര്‍മാര്‍ക്ക് സംശയമേതുമില്ല. ശശികല പക്ഷത്തെ സ്ഥാനാര്‍ഥിയ്ക്ക് വോട്ട് ചെയ്യില്ലെന്ന് ആവര്‍ത്തിയ്ക്കുന്ന ആര് കെ നഗറുകാര്‍ പനീര്‍സെല്‍വത്തെയും ദീപ ജയകുമാറിനെയുമാണ് പിന്തുണയ്ക്കുന്നത്.
ആര് കെ നഗറിലെ മീന്‍ കച്ചവടക്കാരിയായ ലീലാവതിയ്ക്ക് ജയലളിതയുടെ മരണം ഇപ്പോഴും ഉള്‍ക്കൊള്ളനായിട്ടില്ല. പുരൈട്ച്ചി തലൈവിയ്ക്ക് പകരം വയ്ക്കാന്‍ മറ്റാരെ കൊണ്ടും ആകില്ലെന്നാണ് ഇവര്‍ പറയുന്നത്. ജയലളിതയുെട മരണത്തോടെ റേഷന്‍ കിട്ടുന്നില്ലെന്നാണ് ഇവരുടെ പരാതി. പെന്‍ഷനും ഇതു തന്നെ അവസ്ഥ. ജീവിതം ഏറെക്കുറെ താറുമാറായ ഇവര്‍ക്ക് ഇനി പ്രതീക്ഷ ഒപിഎസ്സിലാണ്. ശശികലയെന്ന് കേള്‍ക്കുന്നത് പോലും ഇവരെ അരിശം കൊള്ളിയ്ക്കുന്നു.
ലീലാവതിയുടേതിന് സമാനമായ പ്രതികരണമാണ് മണ്ഡലത്തിന്റെ പല ഭാഗത്തു നിന്നുള്ള വോട്ടര്‍മാരില്‍ നിന്ന് കേട്ടത്. ചിലരാകട്ടെ ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറിന് പിന്തുണ പ്രഖ്യാപിച്ചു.