E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 08:56 AM IST

Facebook
Twitter
Google Plus
Youtube

More in India

രാമക്ഷേത്രം നിര്‍മിക്കുമെന്ന് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലെ ബി.ജെ.പി പ്രകടനപത്രിക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലെ ബി.ജെ.പി പ്രകടനപത്രിക. എല്ലാ കശാപ്പുശാലകളും അടച്ചുപൂട്ടും. മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന സുപ്രീംകോടതിയിലുളള കേസില്‍ കക്ഷി ചേരുമെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. 

രാമജന്മഭൂമി വിഷയം സജീവമാക്കി നിര്‍ത്തിക്കൊണ്ടുതന്നെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പിയുടെ തീരുമാനം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും. ഇതിനായി സുപ്രീംകോടതിയിലുളള കേസില്‍ കക്ഷിചേരുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. 

മാറിമാറി വന്ന സമാജ്‍വാദി പാര്‍ട്ടി, ബിഎസ്പി സര്‍ക്കാരുകള്‍ ഉത്തര്‍പ്രദേശിന്‍റെ വികസനത്തെ പിന്നോട്ടടിച്ചുവെന്ന് ആരോപിച്ച അമിത് ഷാ, ജനപ്രിയ പ്രഖ്യാപനങ്ങളും നടത്തി. എല്ലാ വീടുകളിലും ഇരുപത്തിനാല് മണിക്കൂര്‍ വൈദ്യുതി ഉറപ്പാക്കും. കരിന്പു കര്‍ഷകരുടെ വായ്പാകുടിശിക എഴുതിതളളും. കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സും, പലിശയില്ലാത്ത വായ്പയും നല്‍കും. ദാരിദ്ര്യരേഖയില്‍ താഴെയുളളവര്‍ക്ക് സൗജന്യ ഗ്യാസ് സിലിണ്ടറും യുവാക്കള്‍ക്ക് ലാപ്ടോപും നല്‍കുന്നതിനൊപ്പം ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് അഭിമുഖപരീക്ഷ ഒഴിവാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. ലക്നൗവിലും നോയിഡയിലും മെട്രോ റയില്‍ നിര്‍മിക്കും. ഭരണത്തിലെത്തി നാല്‍പത്തിയഞ്ച് ദിവസത്തിനുളളില്‍ ഉത്തര്‍പ്രദേശിലെ മുഴുവന്‍ ഗുണ്ടകളെയും ജയിലിലാക്കുമെന്നും അമിത് ഷാ ഉറപ്പുനല്‍കി. സമാജ്‍വാദി പാര്‍ട്ടി മുന്നോട്ടുവച്ച ജനപ്രിയ പദ്ധതികളേക്കാള്‍ മികച്ച വാഗ്ദാനങ്ങള്‍ നല്‍കി വോട്ടര്‍മാരെ ഒപ്പംനിര്‍ത്താനുളള ശ്രമത്തിലാണ് ബി.ജെ.പി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :