E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 06:01 PM IST

Facebook
Twitter
Google Plus
Youtube

More in India

പനീർസെൽവത്തിനു പിന്തുണയേറുന്നു; ശശികല ക്യംപിൽനിന്നു മന്ത്രി കൂറുമാറി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തമിഴ്നാട്ടില്‍ രാഷ്ട്രീയ അനിശ്ചിത്വം തുടരുന്നതിനിടെ ശശികലയ്ക്കെതിരെ കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം ശക്തമായ നീക്കത്തിനൊരുങ്ങുന്നു. അണ്ണാ ഡിഎംകെയുടെ രണ്ട് എംപിമാര്‍ കൂറുമാറി പനീര്‍സെല്‍വത്തിനൊപ്പം ചേര്‍ന്നു. വിദ്യാഭ്യാസ മന്ത്രി കെ. പാണ്ഡ്യരാജനും പനീര്‍സെല്‍വത്തിനൊപ്പമെത്തുമെന്നു സൂചന നല്‍കി. തെരുവില്‍ ശക്തിപ്രകടനം നടത്താനും ഒപിഎസ് ക്യാംപ് നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പോയസ് ഗാര്‍ഡനിലെ പൊലീസിനെ പിന്‍വലിക്കാന്‍ നീക്കം തുടങ്ങി.

ശശികലയ്ക്ക് എതിരെ ഗവര്‍ണര്‍ നിലപാട് എടുത്തുവെന്ന സൂചനയ്ക്ക് പിന്നാലെയാണ് പുതിയ കരുനീക്കങ്ങള്‍. കൃഷ്ണഗിരി എം.പി അശോക് കുമാറും നാമക്കല്‍ എം.പി. പി.ആര്‍ സുന്ദരവും പനീര്‍സെല്‍വത്തിന്റെ ഗ്രീന്‍വെയ്സ് റോഡിലെ വസതിയിലെത്തി പിന്തുണ പ്രഖ്യാപിച്ചു.

മന്ത്രിമാരും എംഎല്‍എമാരുമടക്കം കൂടുതല്‍ പേര്‍ ഒപ്പമെത്തുമെന്നാണ് ഒപിഎസ് ക്യാംപ് പ്രതീക്ഷിക്കുന്നത്. വോട്ടര്‍മാരുടെ അഭിപ്രായം മാനിക്കുമെന്നും ജയലളിതയുടെ അന്തസും പാര്‍ട്ടിയുടെ ഐക്യവും നിലനിര്‍ത്തുമെന്നും പ്രഖ്യാപിച്ച് മന്ത്രി കെ. പാണ്ഡ്യരാജന്‍ ട്വീറ്റ് ചെയ്തത് പനീര്‍ശെല്‍വത്തിന് പ്രതീക്ഷ നല്‍കുന്നു. ഇതിനിടെ ഒ.പി.എസ് അനുകൂലികള്‍ മറീന ബീച്ചില്‍ സംഘടിക്കാന്‍ ആഹ്വാനംചെയ്ത് സന്ദേശങ്ങള്‍ സമൂഹമാധ്യമാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.

പരസ്യമായ നീക്കത്തിനാണ് ഒ.പി.എസ് കളമൊരുക്കുന്നതെന്നാണ് സൂചന. പോയസ് ഗാര്‍ഡന് സുരക്ഷാ ഡ്യൂട്ടിയിലുളള പൊലീസിനെ പൂര്‍ണമായും പിന്‍വലിക്കാനും നീക്കമുണ്ട്. എം.കെ സ്റ്റാലിന്റെ ആവശ്യപ്രകാരം നേരത്തെ ഭാഗികമായി പിന്‍വലിച്ചിരുന്നു.

അതേസമയം അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ റിസോര്‍ട്ടുകളില്‍ തുടരുകയാണ്. കൂവത്തൂരിലെ റിസോര്‍ട്ടില്‍ രാവിലെ തഹസീല്‍ദാറും പൊലീസ് സംഘവും പരിശോധന നടത്തി. തടങ്കലിലല്ലെന്നും റിസോര്‍ട്ട് വാസം സ്വമേധയാ തീരുമാനിച്ചതാണെന്നും ഉദ്യോഗസ്ഥരെ അറിയിച്ചതായി എംഎല്‍എമാര്‍ പറഞ്ഞു.

എംഎല്‍എമാര്‍ തടങ്കലിലാണോ എന്ന് അന്വേഷിക്കണമെന്ന ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തിയത്. ഇവിടെ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :