ജയലളിത വാഗ്ദാനം ചെയ്ത ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ചുമതലയേറ്റു. ജയലളിതയുടെ ജനകീയ ഭരണം തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അതിനിടെ പളനിസാമി നേടിയ വിശ്വാസവോട്ട് അസാധുവാക്കണണെന്നാവശ്യപ്പെട്ട് ഡിഎംകെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. വിശ്വാസ വോട്ടെടുപ്പിനിടെ ഉണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച് നിയമസഭാ സെക്രട്ടറി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്കി.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അഞ്ച് പദ്ധതികളാണ് എടപ്പാളി പളനിസാമി പ്രഖ്യാപിച്ചത്. ഒരു ലക്ഷം വനിതകള്‍ക്ക് ഇരു ചക്രവാഹനം വാങ്ങാന്‍ സഹായം നല്‍കും. 500 മദ്യക്കടകള്‍ പൂട്ടും. പ്രസവാനുകൂല്യം പന്ത്രണ്ടായിരം രൂപയില്‍ നിന്ന് പതിനെട്ടായിരം രൂപയാക്കി ഉയര്‍ത്തും. തൊഴിലില്ലായ്മ വേതനം ഇരിട്ടിയാക്കും. മല്സ്യതൊഴിലാളികള്ക്ക്ക 5000 വീടുകള്‍ നിര്‍മിച്ചു നല്‍കും എന്നിവയാണ് മുഖ്യമന്ത്രിയുടെ ആദ്യ പ്രഖ്യാപനങ്ങള്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിത പുറത്തിറക്കിയ അണ്ണാ ഡിഎംകെയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളാണ് ഇവയെല്ലാം.
അതിനിടെ പളനിസാമി നിയമസഭയില്‍ നേടിയ വിശ്വാസ വോട്ട് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി കോടതി നാളെ പരിഗണിയ്ക്കും. വിശ്വാസവോട്ടടുപ്പിനിടെ സഭയിലുണ്ടായ അക്രമ സംഭവങ്ങളെക്കുറിച്ച് നിയമസഭാ സെക്രട്ടറി, ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിന് റിപ്പോര്‍ട്ട് നല്കി. പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന് , മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം എന്നിവര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് തേടിയത്.