E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

പനീർസെൽവത്തിന്റെ ആ ചായക്കടയും ഇപ്പോൾ താരം !

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ops-tea-stall
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തേനി ജില്ലയിലെ പെരിയകുളം എന്ന ഗ്രാമത്തിൽ റോഡരികിലെ ഒരു ഇരുനില വീടിനും താഴത്തെ ചായ്പ്പിലുള്ള ഒരു ചായക്കടയ്ക്കും ഇന്ന് സെലിബ്രിറ്റി പരിവേഷമാണ്. തമിഴ് രാഷ്ട്രീയത്തിലെ പുതിയ സ്വാധീന ശക്തിയായി ഉയർന്നുവന്ന മുൻമുഖ്യമന്ത്രി പനീർസെൽവത്തിന്റെ കുടുംബവീടും ചായക്കടയുമാണിവിടെ. കന്റംപ്രറി ശൈലിയിൽ അടുത്തിടെ പുതുക്കിപ്പണിഞ്ഞ ലളിതമായ വീട്. മുകളിൽ ചെറിയൊരു ബാൽക്കണി. വീടിന്റെ താഴത്തെ നിലയാണ് കാന്റീനായി പ്രവർത്തിക്കുന്നത്. കടയുടെ പേര് 'റോസി കാന്റീൻ'. കാന്റീൻ എന്ന് പറയുമെങ്കിലും അതിന്റെ അഹങ്കാരമൊന്നുമില്ല. ചെറിയൊരു മുറിയും ചായയുണ്ടാക്കാനുള്ള അടുപ്പും പാതകവും, പലഹാരങ്ങൾ വയ്ക്കുന്ന ചെറിയ ചില്ലലമാരയും, പുറത്തേക്ക് ചെറിയൊരു ചായ്പ്പും കുറച്ചു കസേരകളും ഒക്കെ മാത്രം. മുറിയുടെ നിലത്തും ചുവരിലും വെള്ള ടൈൽ വിരിച്ചിരിക്കുന്നു. ചുവരിൽ എംജിആറിന്റെയും ജയലളിതയുടെയും ചിത്രങ്ങൾ. തൊട്ടടുത്ത മുറിയിൽ ഒരു വർക് ഷോപ്പ് പ്രവർത്തിക്കുന്നു. 

റേഡിയോയിൽ പഴയകാല തമിഴ്സിനിമാഗാനങ്ങളുടെ കരകരാ ശബ്ദം. കടയുടെ മുൻപിൽ ആവി പറക്കുന്ന ചൂടുചായ ഊതിക്കുടിച്ച് പത്രവും വായിച്ചിരിക്കുന്ന നാട്ടിൻപുറത്തുകാർ. പനീർസെൽവം നേതൃസ്ഥാനത്തേക്കുയർന്നതോടെ ഇവിടുത്തെ ചായയ്ക്ക് പോലും ആ സെലിബ്രിറ്റി പരിവേഷമുണ്ട്. വിലയും ഇരട്ടിയാണ്,10 രൂപ. പാഴ്സലാണെങ്കിൽ 18 രൂപ. പക്ഷേ തേനിയിലെ സ്‌പെഷൽ ചായ കുടിക്കണമെങ്കിൽ റോസി കാന്റീനിൽ പോകണമെന്ന് ഇവിടുത്തെ ആളുകൾ പറയും.  

paneerselvam-tea-stall-theni

1970 കളിൽ പനീർസെൽവവും സുഹൃത്ത് വിജയനും ചേർന്ന് ലളിതമായി തുടങ്ങിയ കടയാണിത്. അന്ന് ഇരുവരുടെയും പേരിന്റെ ആദ്യാക്ഷരം ചേർത്ത് പിവി കാന്റീൻ എന്നായിരുന്നു കടയുടെ പേര്. പിന്നീട് വിജയൻ സ്വന്തമായി മറ്റൊരു കട തുടങ്ങുകയും പനീർസെൽവം കട അനുജന് കൈമാറുകയും ചെയ്തു. വിജയന്റെ മകൾ റോസി അകാലത്തിൽ മരണമടഞ്ഞപ്പോൾ അവളുടെ ഓർമയ്ക്കായാണ് ചായക്കടയ്ക്ക് റോസി കാന്റീൻ എന്ന് പേരിട്ടത്. വേരുകൾ ഇവിടെയാണെങ്കിലും ചെന്നൈയിലുള്ള വീട്ടിലാണ് പനീർസെൽവം സ്ഥിരതാമസമാക്കിയിരിക്കുന്നത്. ശേഖർ എന്നയാളാണ് കുറച്ചു വർഷങ്ങളായി ഇവിടുത്തെ കാര്യങ്ങൾ നോക്കി നടത്തുന്നത്. എന്തായാലും തമിഴ്നാട്ടിലെ ഇപ്പോഴത്തെ രാഷ്ട്രീയനീക്കങ്ങൾ ദേശീയശ്രദ്ധ നേടിയതോടെ പനീർസെൽവത്തിന്റെ ചായക്കടയ്ക്ക് ഒരു താരപരിവേഷമൊക്കെ വന്നിട്ടുണ്ടത്രേ... 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :