അമ്മയുടെ ചികിത്സിക്കുന്നതിൽ വീഴ്ചവരുത്തിയെന്നാരോപിച്ച് എംപി ഡോക്ടറെ മർദിച്ചു. കർണാടകയിലെ ബിജെപി എംപി അനന്ത് കുമാർ ഹെഗ്ഡെയാണു കർവാറിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ മർദിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
എംപി ആശുപത്രിയിലെ ഒരു നഴ്സിനെ മർദിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ ആശുപത്രി ജീവനക്കാർ പ്രതിഷേധത്തിലാണ്. ഇക്കാര്യത്തിൽ ഇതുവരെ പൊലീസിൽ പരാതി ലഭിച്ചിട്ടില്ലെങ്കിലും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ഉത്തര കർണാടകയിൽനിന്നുള്ള എംപിയാണ് അനന്ത് കുമാർ