E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

മല്‍സ്യതൊഴിലാളികളെ ബാധിച്ച് ചരക്കു കപ്പലുകള്‍ കൂട്ടിയിടിച്ചുണ്ടായ എണ്ണ ചോര്‍ച്ച

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചെന്നൈ എന്നൂര്‍ തുറമുഖത്ത് ചരക്കു കപ്പലുകള്‍ കൂട്ടിയിടിച്ചുണ്ടായ എണ്ണ ചോര്‍ച്ച മല്‍സ്യതൊഴിലാളികളെയും ബാധിക്കുന്നു. മീന്‍പിടിക്കാന്‍ കടലില്‍ പോയവര്‍ വെറും കയ്യോടെയാണ് മടങ്ങിയത്. കടലില്‍ ചോര്‍ന്ന എണ്ണ, നീക്കം ചെയ്യാനുള്ള ശ്രമം അഞ്ചാം ദിവസവും തീരസംരക്ഷണ സേന തുടരുകയാണ്. 

മീന്‍ലഭ്യത കുറഞ്ഞതു മാത്രമല്ല ലഭിച്ച മീനിനാകട്ടെ വിലയുമില്ല എന്നതാണ് മല്‍സ്യബന്ധന തൊഴിലാളികള്‍ നിലവില്‍ നേരിടുന്ന പ്രതിസന്ധി. എണ്ണചോര്‍ച്ച ഉണ്ടായതിനാല്‍ മേഖലയില്‍ നിന്നുള്ള മീന്‍ കഴിയ്ക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഭയന്ന് ആളുകള്‍ മീന്‍ വാങ്ങാന്‍ മടിയ്ക്കുന്നതാണ് വിലകുറയാന്‍ ഇടയാക്കിയത്. 50 ടണ്‍ അസംസ്കൃത എണ്ണയാണ് കടലില്‍ നിന്ന് ഇതുവരെ നീക്കം ചെയ്തത്. 20 ടണ്‍ കൂടി ഇനി നീക്കം ചെയ്യണം. ഇതിന് രണ്ടു ദിവസം കൂടി വേണ്ടി വരുമെന്ന് തുറമുഖ വകുപ്പ് മന്ത്രി ഡി. ജയകുമാര്‍ അറിയിച്ചു. 

തിരുവള്ളൂര്‍ ജില്ലാ കളക്ടര്‍ സുന്ദരവല്ലിയും സ്ഥലം സന്ദര്‍ശിച്ചു. കഴിഞ്ഞ ശനിയാഴ്ച എന്നൂര്‍ തുറമുഖത്ത് എല്‍പിജി ഇറക്കിയതിനു ശേഷം മടങ്ങുകയായിരുന്ന മേപ്പിള്‍ എന്ന കപ്പലാണ് അസംസ്കൃത എണ്ണയുമായി തുറമുഖത്തേയ്ക്ക് വരികയായിരുന്ന ഡോണ്‍ എന്ന കപ്പലുമായി കൂട്ടിയിടിച്ചത്. ഇതിനെ തുടര്‍ന്നാണ് കപ്പലില്‍ നിന്ന് നിയന്ത്രിയ്ക്കാനാകാത്ത തരത്തില്‍ എണ്ണ ചോര്‍ച്ച ഉണ്ടായത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :