E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 11:51 PM IST

Facebook
Twitter
Google Plus
Youtube

More in India

നോട്ട് പ്രതിസന്ധി ഉടന്‍ പരിഹരിക്കും: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നോട്ട് അസാധുവാക്കിയശേഷമുള്ള പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി മുമ്പാകെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. ബാങ്കുകളില്‍ തിരിച്ചെത്തിയ തുക ഇപ്പോള്‍ പറയാനാകില്ല. സഹകരണ ബാങ്കില്‍ ഉള്‍പ്പെടെ തിരികെയെത്തിയ പണത്തിന്റെ കണക്ക് ബാങ്കുകള്‍ പെരുപ്പിച്ചെന്നും ഉര്‍ജിത് പട്ടേല്‍ പറഞ്ഞു. നോട്ട് പ്രതിസന്ധി തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തമാസം ഏഴിന് ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. 

നിലവിലെ പ്രതിസന്ധികള്‍ താല്‍ക്കാലികം മാത്രമാണ്, പണം പിന്‍വലിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ ഉടന്‍ പിന്‍വലിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പി.എ.സിക്ക് മുന്പാകെ ഉറപ്പുനല്‍കി. നോട്ട് അസാധുവാക്കല്‍ നടപടിക്ക് ശേഷം ബാങ്കുകളിലെത്തിയ തുക എത്രയാണെന്ന് ഇപ്പോള്‍ പറയാനാകില്ല. പക്ഷെ കണക്കുകള്‍ പെരുപ്പിച്ചാണ് ബാങ്കുകള്‍ രേഖപ്പെടുത്തിയത് ഫിനാന്‍ഷ്യല്‍ ഇന്‍റലിജന്‍സും ആദായനികുതി വകുപ്പും അടക്കമുള്ള ഏജന്‍സികള്‍ ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും ഊര്‍ജിത് പട്ടേല്‍ അറിയിച്ചു. നൂറ് ശതമാനം കറന്‍സിരഹിത സന്പദ്്വ്യവസ്ഥ സാധ്യമാണോ, തിരികെയെത്തിയ തുക എത്രയാണ്, തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പതിനഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ പിഎസി ആവശ്യപ്പെട്ടു. 

നോട്ട് അസാധുവാക്കിയതിലൂടെ കള്ളനോട്ടിന് തടയിടാനായിട്ടില്ലെന്ന് പി.എ.സിയിലെ പ്രതിപക്ഷ അംഗങ്ങള്‍ വാദിച്ചു. സമാജ്‌വാദി പാര്‍ട്ടിയുടെ രാജ്യസഭാ എം.പി നരേഷ് അഗര്‍വാള്‍ രണ്ടായിരം രൂപയുടെ കള്ളനോട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണറെ കാണിച്ചു. ഇതിനിടെ നോട്ട് അസാധുവാക്കല്‍ നടപടി രഹസ്യമായി സൂക്ഷിച്ച റിസര്‍വ് ബാങ്ക് നടപടിയെ ഭരണപക്ഷ അംഗങ്ങള്‍ അഭിനന്ദിച്ചു. അതേസമയം, പ്രതിസന്ധികള്‍ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി ഏഴുലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഉദ്യോഗസ്ഥരും പണിമുടക്കും. അടുത്തമാസം ഏഴിന് നടക്കുന്ന പണിമുടക്കില്‍ കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ നടപടിയെടുക്കണമെന്ന ആവശ്യവും ഉന്നയിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :