E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

വാട്സാപ്പിന്റെ ഉപയോഗം: പുതുച്ചേരി മുഖ്യനും ലഫ്. ഗവർണറും തമ്മിൽ‌ തർക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമിയും ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം തുറന്ന പോരിലേയ്ക്ക്. സര്‍ക്കാര്‍ ജീവനക്കാര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സമൂഹ മാധ്യമങ്ങള്‍ ഉപയോഗിയ്ക്കരുതെന്ന് നിര്‍ദേശിച്ച് നാരായണസാമി പുറത്തിറക്കിയ സര്‍ക്കുലര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ റദ്ദാക്കി. മുഖ്യമന്ത്രിയുടെ ഉത്തരവ് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കിരണ്‍ ബേദിയുടെ നടപടി. 

2016 മേയിലാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. പുതുച്ചേരി ഗവര്‍ണറായി ചുമതലയേറ്റതിന് പിന്നാലെ കിരണ്‍ ബേദി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ ആരംഭിച്ചു. തുടര്‍ന്ന് ഇതിലൂടെയായി ഔദ്യോഗിക വിവരങ്ങളുടെ കൈമാറ്റം.ഇതിനെതിരെ മുഖ്യമന്ത്രി വി. നാരായണസാമി രംഗത്തെത്തിയെങ്കിലും കിരണ്‍ ബേദി ഇത് വകവച്ചില്ല. ഇതിനിടയിലാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ശിവകുമാര്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് ശ്രദ്ധയില്‍പ്പെട്ട കിരണ്‍ ബേദി ശിവകുമാറിനെ സസ്പെന്‍ഡ് ചെയ്തു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍‌ ഉദ്യോഗസ്ഥര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിയ്ക്കുന്നത് വിലക്കി കൊണ്ട് മുഖ്യമന്ത്രി ഉത്തരവിട്ടത്. നിര്‍ണായക വിവരങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി ചോരാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നിര്‍ദേശം. സര്‍ക്കാരുദ്യോഗസ്ഥരുടെ സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള ആശയവിനിമയത്തിന് കിരണ്‍ ബേദിയാണ് തുടക്കം കുറിച്ചത് എന്നിരിയ്ക്കെ മുഖ്യമന്ത്രിയുടെ സര്‍ക്കുലര്‍ ഗവര്‍ണര്‍ക്കെതിരെയുള്ള ഉത്തരവായി വ്യാഖ്യാനിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് സര്‍ക്കുലര്‍ ഗവര്‍ണര്‍ റദ്ദാക്കിയത്. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പ്രശ്നങ്ങള്‍ വരും ദിവസങ്ങളില്‍ വലിയ അധികാരതര്‍ക്കത്തിലേയ്ക്കും രാഷ്്ട്രീയ പോരിലേയ്ക്കുമാകും നയിയ്ക്കുക. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :