E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 03 2021 06:43 PM IST

Facebook
Twitter
Google Plus
Youtube

More in India

ധനകാര്യസമിതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ റിസര്‍വ് ബാങ്ക് ഗവര്‍ണര്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നോട്ട് അസാധുവാക്കലിനെക്കുറിച്ചുള്ള പാര്‍ലമെന്‍റ് ധനകാര്യസമിതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. നോട്ട് അസാധുവാക്കിയതിനു ശേഷം ബാങ്കുകളില്‍ തിരികെയെത്തിയ തുകയെക്കുറിച്ച് ഊര്‍ജിത് പട്ടേല്‍ വിശദീകരണം നല്‍കാത്തതിനെ സമിതി വിമര്‍ശിച്ചു. ആര്‍.ബി.ഐ ഗവര്‍ണര്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതേസമയം, വോട്ടെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ പരിശോധനയില്‍ 64 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു. 

നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്ന് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ആര്‍.ബി.ഐ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനെ പാര്‍ലമെന്‍റ് ധനകാര്യസമിതി വിളിച്ചുവരുത്തിയത്. നോട്ട് അസാധുവാക്കിയതിനു ശേഷം എത്രതുക ബാങ്കുകളില്‍ തിരികെയെത്തിയെന്ന സമിതിയുടെ ചോദ്യത്തിന് ആര്‍.ബി.ഐ ഗവര്‍ണര്‍ കൃത്യമായ വിശദീകരണം നല്‍കിയില്ല. 

നോട്ട് അസാധുവാക്കിയതിനു ശേഷം ഒന്‍പത് ലക്ഷം കോടിയുടെ പുതിയ നോട്ടുകള്‍ വിതരണം ചെയ്തതായി, മുന്‍കേന്ദ്രമന്ത്രി വീരപ്പ മൊയ്്ലി അധ്യക്ഷനായ സമിതിയെ ഊര്‍ജിത് പട്ടേല്‍ അറിയിച്ചു. ആര്‍.ബി.ഐയുടെ സ്വയംഭരണാവകാശം നഷ്ടപ്പെട്ടുവെന്നും കേന്ദ്രസര്‍ക്കാരിന്‍റെ റബര്‍ സ്റ്റാന്പായാണ് ആര്‍.ബി.ഐ പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. 

അതിനിടെ, തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 64 കോടിയുടെ കള്ളപ്പണവും 8 കോടി രൂപയുടെ മദ്യവും ലഹരിവസ്തുക്കളും പിടിച്ചെടുത്തു.കള്ളപ്പണം പിടികൂടുന്നതിന് 200 ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അധികമായി നിയമിച്ചിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :