E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

പാക്കിസ്ഥാനിൽനിന്ന് ഒരു പെൺകുട്ടി മോദിയോടു പറയുന്നത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

modi-pak-girl
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപി നേടിയ ചരിത്ര വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും അഭിനന്ദന പ്രവാഹമാണ്. ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ് പാക്കിസ്ഥാനിൽനിന്നു വന്ന ഒരു കത്ത്. 11കാരിയായ അക്വീദത്ത് നവീദാണു മോദിക്ക് ആശംസകളറിയിച്ച് ഈ കത്തെഴുതിയത്.

വൻ വിജയത്തിന്റെ അഭിനന്ദനങ്ങൾക്കൊപ്പം ചില ആവശ്യങ്ങളും ഈ പതിനൊന്നുകാരി മോദിക്കുമുന്നിൽ വയ്ക്കുന്നു. ഇരു രാജ്യങ്ങളും തമ്മിൽ സമാധാനം നിലനിർത്തുന്നതിന് മോദി മുൻകൈയെടുക്കണമെന്നതാണു കത്തിന്റെ കാതൽ. കൂടുതൽ ഇന്ത്യക്കാരുടേയും പാക്കിസ്ഥാനികളുടേയും ഹൃദയംകവരാൻ മോദി ശ്രദ്ധവയ്ക്കണം. ഇന്ത്യ - പാക് സമാധാന ശ്രമങ്ങൾക്കു വേഗംകൂട്ടാൻ മോദിക്കു കഴിയുമെന്നും ഈ പെൺകുട്ടി പറയുന്നു.

കത്തിന്റെ പ്രസക്ത ഭാഗങ്ങൾ

" ഹൃദയങ്ങളെ നേടുകയെന്നത് അതിവിശിഷ്ടമായ കാര്യമാണെന്ന് ഒരിക്കൽ എന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട്. അങ്ങേയ്ക്ക് നിരവധി ഇന്ത്യക്കാരുടെ ഹൃദയങ്ങളെ കീഴടക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഉത്തർപ്രദേശിൽ ഇത്ര വലിയ വിജയം നേടാൻ കഴിഞ്ഞത്. കൂടുതൽ ഇന്ത്യക്കാരുടേയും പാക്കിസ്ഥാനികളുടേയും ഹൃദയംകവരണമെങ്കിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനശ്രമങ്ങൾക്ക് അങ്ങു മുൻകൈയെടുക്കണം.

ഇരു രാജ്യങ്ങളും തമ്മിൽ നല്ല ബന്ധം വേണം. അതിന് അങ്ങ് ഒരു പാലമായിത്തീരണം. നമുക്ക് വെടിയുണ്ടകൾ വാങ്ങേണ്ട.. പകരം പുസ്തകങ്ങൾ വാങ്ങാം.. നമുക്ക് തോക്കുകൾ വാങ്ങേണ്ട.. പകരം പാവപ്പെട്ടവർക്കുള്ള മരുന്നുകൾ വാങ്ങാം - അക്വീദത്ത് നവീദ് കത്തിൽ പറയുന്നു.
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :