ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകൻ നാര ലോകേഷിന്റെ ആസ്തി അഞ്ചുമാസം കൊണ്ടു 14.50 കോടിയിൽനിന്ന് 21 മടങ്ങ് വർധിച്ച് 330 കോടി രൂപയായി.
ലെജിസ്ലേറ്റീവ് കൗൺസിലിലേക്കു മൽസരിക്കുന്ന ലോകേഷ് നൽകിയ സത്യവാങ്മൂലത്തിലാണ് ആസ്തി 330 കോടി രൂപയായത്. കഴിഞ്ഞ ഒക്ടോബറിൽ ലോകേഷ് പരസ്യമായി പ്രഖ്യാപിച്ച ആസ്തി 14.50 കോടിയായിരുന്നു.