ഭഗവത് ഗീതാ പാരായണത്തിൽ അഞ്ചു വയസ്സുള്ള മുസ്ലിം ബാലികയ്ക്ക് ഒന്നാം സ്ഥാനം. സബ്ജൂനിയർ വിഭാഗത്തിൽ തന്നേക്കാൾ മുതിർന്നവരെ തോൽപിച്ചാണ് സൊവാനിയ റസിഡൻഷ്യൽ സ്കൂളിലെ ഒന്നാം ക്ളാസ് വിദ്യാർഥിനി ഫിർദൗസ് മുന്നിലെത്തിയത്.
100ൽ 90 മാർക്കും ഫിർദൗസ് കരസ്ഥമാക്കി. തങ്ങളുടെ ഗ്രാമമായ ദമാർപുരിൽ എല്ലാ വിഭാഗങ്ങളും തികഞ്ഞ സൗഹാർദത്തോടെയാണ് കഴിയുന്നതെന്ന് ഫിർദൗസിന്റെ ഉമ്മ ആരിഫാ ബീവി പറഞ്ഞു.