E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 01:26 PM IST

Facebook
Twitter
Google Plus
Youtube

More in India

മുംബൈയിലെ എച്ച്ഡിഎഫ്സി ബാങ്കിൽ ഇനി യന്ത്രമനുഷ്യന്റെ സേവനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുംബൈയിലെ എച്ച്ഡിഎഫ്സി ബാങ്കിലെത്തുന്ന ഉപഭോക്താക്കളെ സ്വീകരിക്കുന്നതിനും, ആവശ്യപ്പെടുന്ന കൗണ്ടറുകളിലെത്തിക്കാനും ഇനി മനുഷ്യസേവനം ഉണ്ടായിരിക്കില്ല. ഇറ എന്ന യന്ത്രമനുഷ്യൻ ഈ ജോലി പൂർണമായും ഏറ്റെടുത്തുകഴിഞ്ഞു. കൃത്യനിർവഹണത്തിൽ മനുഷ്യനെവെല്ലുന്ന പ്രകടനംകാഴ്ചവയ്ക്കുന്ന ഇറയെ സൃഷ്ടിച്ചതും മുംബൈയിലത്തിച്ചതും മലയാളികളാണ്. 

സ്വാഗതമരുളി ബാങ്കിലേക്കുകൂട്ടിക്കൊണ്ടുപോകും. നിങ്ങളുടെ ആവശ്യമനുസരിച്ച് അതത് കൗണ്ടറുകളിൽ കൃത്യമായി എത്തിക്കും. എച്ച്ഡിഎഫ്സി മുംബൈ ലോവർപരേലിലെ ബ്രാഞ്ചിലെത്തിയ പുതിയഅംഗം ഇറ ജോലിതുടങ്ങികഴിഞ്ഞു. 

ഇൻറലിജൻറ് റോബട്ട് അസിസ്റ്റൻറ് എന്നതിൻറെ ചുരുക്കെഴുത്താണ് ഇറ. ഹൃദയഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന ടച്ച്സ്ക്രീനിൽ വിവരങ്ങള്‍നൽകുന്നതനുസരിച്ചാണ് സേവനംനടത്തുക. നിലവില്‍ വിനിമയഭാഷ ഇംഗ്ലീഷ് ആണ്. ചക്രങ്ങളിലൂടെയാണ് ചലനമെങ്കിലും നമുക്കൊപ്പംനടന്നുനീങ്ങുന്നതുപോലെ തോന്നും. ഒന്നരമണിക്കൂർ ചാർജ് ചെയ്താൽ ആറുമണിക്കൂർവരെ ക്ഷീണമൊന്നുമില്ലാതെ നിന്നുജോലിചെയ്തോളും. 

ബാങ്കിങ് സേവനത്തിന് ലഭ്യമാക്കുന്ന രാജ്യത്തെ രണ്ടാമത്തെതും, ആദ്യ ഇന്ത്യൻ നിർമിത ഹ്യൂമിനോയിഡുമാണ് ഇറ. ഇന്ത്യൻ നിർമിതമെന്ന് കേൾക്കുമ്പോൾ എവിടെയെന്ന് ചിന്തിക്കേണ്ട. നമ്മുടെ കൊച്ചിതന്നെ. കളമശേരിയിലെ സ്റ്റാർട്ടപ്പ് വില്ലേജ് കേന്ദ്രമായി പ്രവർത്തിക്കുന്ന അസിമോവ് എന്ന കമ്പനിയുടെ സയ എന്ന ഹ്യൂമിനോയിഡാണ് ഇറയായി രൂപാന്തരപ്പെട്ടത്. 

ബാങ്കുകൾ മാത്രമല്ല, സ്റ്റാർ ഹോട്ടലുകൾ, വിമാനത്താവളങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇവരുടെ സേവനംലഭ്യമാകുമെന്നും, സിനിമയിലും മറ്റും കണ്ടിട്ടുള്ളപോലെ യന്ത്രമനുഷ്യർ നിയന്ത്രിക്കുന്ന ഒരുകാലം വിദൂരമല്ലെന്നും അസിമോവ് കമ്പനി പ്രതീക്ഷവയ്ക്കുന്നു. 

എന്തായാലും, ഉപഭോക്താക്കളുടെ പ്രതികരണമനുസരിച്ച് സംഗതി വിജയമെന്ന് തോന്നിയാൽ കൂടുതൽ ശാഖകളിലേക്ക് ഹ്യൂമനോയിഡുകളെ എത്തിക്കുമെന്നുമാണ് എച്ച്ഡിഫ്സി ബാങ്ക് അധികൃതർ പറയുന്നത്. ഉപഭോക്താക്കൾക്ക് സംതൃപ്തി ഉറപ്പാക്കുകയാണ് ലക്ഷ്യം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :