E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

സമാജ്്വാദി പാര്‍ട്ടിയില്‍ സമവായ ചര്‍ച്ചകളുമായി മുലായംസിങ്ങും അഖിലേഷ് യാദവും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പിളര്‍പ്പിന്‍റെ വക്കിലെത്തിയ സമാജ്്വാദി പാര്‍ട്ടിയില്‍ സമവായ ചര്‍ച്ചകളുമായി മുലായംസിങ്ങും അഖിലേഷ് യാദവും. ലക്്നൗവില്‍ മുലായത്തിന്‍റെ വീട്ടില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു വിഭാഗത്തിനും സ്വീകാര്യമായ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചതായാണ് സൂചന. പാര്‍ട്ടി ചിഹ്നം ഉപയോഗിക്കാനുള്ള അവകാശത്തിനായി ഇരുവിഭാഗവും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനു പിന്നാലെയായിരുന്നു സമവായ നീക്കം. 

ഒരുവശത്ത് സമവായ ചര്‍ച്ചകളും മറുവശത്ത് പാര്‍ട്ടിക്കായും ഔദ്യോഗിക ചിഹ്്നത്തിനായും പോരാടുകയും ചെയ്യുന്ന സാഹചര്യമാണ് സമാജ്്വാദി പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നത്. മുലായം സിങ് യാദവിനെ ഫോണില്‍ വിളിച്ച ശേഷം വസതിയിലെത്തിയ അഖിലേഷ് യാദവ് ഒത്തുതീര്‍പ്പ് ഫോര്‍മുല മുന്നോട്ടുവച്ചതായാണ് സൂചന. മുലായം സിങ് ദേശീയഅധ്യക്ഷനായി തുടരുക, നിയമസഭാ തിരഞ്ഞെടുുപ്പിലെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള അവകാശം അഖിലേഷിനു നല്‍കുക, ശിവ്്പാല്‍ സിങ് ദേശീയ രാഷ്ട്രീയത്തിലേക്ക് മാറുക തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇരുവരുടേയും ചര്‍ച്ച. ശിവ്്പാല്‍ സിങ്ങുമായും അഖിലേഷ് കൂടിക്കാഴ്ച നടത്തി. എന്നാല്‍, അഖിലേഷിന്‍റെ വിശ്വസ്തന്‍ രാംഗോപാല്‍ യാദവ് സമവായ സാധ്യതകള്‍ തള്ളി. 

രാവിലെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച രാംഗോപാല്‍ യാദവ്, പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായ അഖിലേഷിന് 90 ശതമാനം എം.എല്‍.എ മാരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. പിളര്‍പ്പ് യാഥാര്‍ഥ്യമായാല്‍, തിരഞ്ഞെടുപ്പ് കമ്മിഷന്‍ പാര്‍ട്ടി ചിഹ്നം മരവിപ്പിച്ച് ഇരുവിഭാഗത്തിനും പ്രത്യേകം ചിഹ്നം അനുവദിച്ചേക്കുമെന്നാണ് സൂചന. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :