E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 09:53 PM IST

Facebook
Twitter
Google Plus
Youtube

More in India

തമിഴ്നാട് നിയമസഭയിലെ രാഷ്ട്രീയ അന്തര്‍ നാടകങ്ങളെ പരിഹസിച്ച് കോളിവുഡ് താരങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തമിഴ്നാട് നിയമസഭയില്‍ ഉണ്ടായ രാഷ്ട്രീയ അന്തര്‍ നാടകങ്ങളെ പരിഹസിച്ച് കോളിവുഡ് താരങ്ങള്‍. കമല്‍ഹാസനും അരവിന്ദ് സ്വാമിയുമടക്കമുള്ള താരങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരണവുമായി എത്തിയത്. ഇവരെ എതിര്‍ത്തും അനുകൂലിച്ചും ആരാധകരും രംഗത്തുണ്ട്. 

കമല്‍ഹാസനാണ് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. തമിഴ്നാട് നിയമസഭയില്‍ നടന്നത് കയ്യാങ്കളിയാണ്. ഇതിന് കാരണക്കാരായ എംഎല്‍എമാര്‍ നാട്ടിലെത്തുമ്പോള്‍ അവരെ അര്‍ഹിയ്ക്കുന്ന രീതിയില്‍ സ്വീകരിയ്ക്കൂ എന്ന് കമല്‍ഹാസന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. തൊട്ടുപിന്നാലെ നടിയും കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബുവിന്‍റെ പ്രതികരണമെത്തി. പ്രതിപക്ഷത്തെ പുറത്താക്കി വിശ്വാസ വോട്ടെടുപ്പ് നടത്തിയത് ജനാധിപത്യ വിരുദ്ധമാണ്. വിശ്വാസവോട്ടെടുപ്പില്‍ പളനിസാമിയ്ക്ക് വിജയിയ്ക്കാനായതില്‍ ഞെട്ടലും ദുഖവുമുണ്ടെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. 

തമിഴ്നാട് നിയമസഭ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് നടി രഞ്ജിനിയുെട അഭിപ്രായം. ചിന്നമ്മയുടെ കയ്യില്‍ നിന്ന് ഭരണം ചിറ്റപ്പന്‍റെ കയ്യിലെത്തിയെന്നും താരം ഫെയ്സ്ബുക്കില്‍ കളിയാക്കി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ ജീവിയ്ക്കുന്ന നമ്മള്‍ സന്തോഷിയ്ക്കണോ സങ്കടപ്പെടണോ എന്നാണ് നടന്‍ അരവിന്ദ് സാമിയുടെ ചോദ്യം. നിയമസഭയില്‍ മാധ്യമങ്ങളെ വിലക്കിയത്് അംഗീകരിയ്ക്കാനാകില്ലെന്നും അരവിന്ദ് സാമി കുറ്റപ്പെടുത്തി. എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ഇക്കാര്യത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :