E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:56 AM IST

Facebook
Twitter
Google Plus
Youtube

More in India

റമസാന് വൈദ്യുതി ലഭ്യമാണെങ്കില്‍ ദീപാവലിക്കും നല്‍കണം: മോദിയുടെ പരാമര്‍ശം വിവാദം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റമസാന് വൈദ്യുതി ലഭ്യമാണെങ്കില്‍ ദീപാവലിക്കും നല്‍കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശം വിവാദമാകുന്നു. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയുള്ള പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. സി.പി.എം, ആം ആദ്മി പാര്‍ട്ടി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും മോദിക്കെതിരെ രംഗത്തെത്തി. 

ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. റംസാന് വൈദ്യുതി ലഭ്യമെങ്കില്‍ ദീപാവലിക്കും നല്‍കണമെന്നും ഗ്രാമങ്ങളില്‍ ഖബര്‍സ്ഥാന്‍ നിര്‍മിച്ചുകൊടുക്കുന്ന സര്‍ക്കാര്‍, ശ്മശാനങ്ങള്‍ നിര്‍മിക്കാന്‍ തയ്യാറാകണമെന്നും മോദി പറഞ്ഞിരുന്നു. മതത്തിന്‍റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മോദിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണിത്. 

ഹൈന്ദവരേയും മുസ്്്ലിംങ്ങളേയും ഭിന്നിപ്പിക്കാനാണ് മോദിയുടെ ശ്രമമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെയാണ് മോദി ഇത്തരം വിലകുറഞ്ഞ പ്രസ്താവന നടത്തുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്്രിവാള്‍ പറഞ്ഞു. വര്‍ഗീയ ധ്രുവീകരണത്തിനാണ് മോദി ശ്രമിക്കുന്നതെന്ന് ലാലു പ്രസാദ് യാദവ് ആരോപിച്ചു. 

ന്യൂനപക്ഷ, ദലിത് വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഹിന്ദുത്വ അജണ്ട ലക്ഷ്യമാക്കി പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണം നയിക്കുന്നതെന്നാണ് ആരോപണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :