മഥുര (യുപി)∙ തൊണ്ണൂറു കഴിഞ്ഞെങ്കിലും മത്സരരംഗത്ത് ഇത്തവണയും ഉണ്ടാകുമെന്ന് ബാബ എന്നറിയപ്പെടുന്ന രാമായണി. തന്റെ പതിനാറാം മത്സരത്തിന് ഒരുക്കംകൂട്ടുകയാണ് ബാബ. ലക്ഷ്യം ഒന്നുമാത്രം– സമ്പൂർണ ഗോവധ നിരോധനം.
ഗൽട്ടേശ്വർ മഹാദേവ ക്ഷേത്രത്തിലെ മുഖ്യപൂജാരി കൂടിയായ ബാബ മഥുര നിയമസഭാ മണ്ഡലത്തിൽ പത്രിക സമർപ്പിച്ചുകഴിഞ്ഞു. എട്ടാം തവണയാണ് നിയമസഭയിലേക്കു മത്സരിക്കുന്നത്. ജയിച്ചാൽ ഗോവധ നിരോധനത്തിനുള്ള സ്വകാര്യബിൽ അവതരിപ്പിക്കുമെന്നാണ് ബാബയുടെ വാഗ്ദാനം.