മധുരയിലെ പാലമേട്ടില്‍ നിരോധനം ലംഘിച്ച് ജെല്ലിക്കെട്ട് നടത്തി. നൂറു കണക്കിന് ഗ്രാമവാസികള്‍ സംഘടിച്ചെത്തിയാണ് ജെല്ലിക്കെട്ട്് നടത്തിയത്. ഇതു തടയാന്‍ പൊലിസ് എത്തിയത് സംഘര്‍ഷത്തിനിടയാക്കി. അറുപതോളം പേരെ കസ്റ്റഡിയിലെടുത്തു.
മാട്ടു പൊങ്കല്‍ ദിവസമായ ഇന്ന് സുപ്രീംകോടതി ഉത്തരവ് ലംഘിയ്ക്കാതിരിയ്ക്കാന് മധുര അടക്കമുള്ള തെക്കന്‍ തമിഴ്നാട്ടില്‍ മുന്‍ കരുതല്‍ എടുത്തിരുന്നിവെങ്കിലും അതൊന്നും ഫലം കണ്ടില്ല. നിരോധനം ലംഘിച്ച് പലയിടത്തും ജെല്ലിക്കെട്ട് നടന്നു. പാലമേട്ടില്‍ പൊലിസ് നോക്കി നില്‍ക്കെയാണ് നൂറു കണക്കിന് ഗ്രാമവാസികള്‍ സംഘടിച്ചെത്തി ജെല്ലിക്കെട്ട് നടത്തിയത്. പൊലിസ് ഇതു തടയാന്‍ ശ്രമിച്ചതോടെ സംഘര്‍ഷത്തിലേയ്ക്ക് വഴി മാറി. തുടര്‍ന്ന് മുപ്പതോളം പേരെ കസ്റ്റഡിയിലെടുത്തു. ആറു കാളകളെ പിടിച്ചെടുത്തു. ഏറെ പണിപെട്ടാണ് പൊലിസ് സ്ഥിതി ശാന്തമാക്കിയത്.
രാവിലെ അലകാനല്ലൂരും ആവണിപുരത്തും ജെല്ലിക്കെട്ട് നടത്താന്‍ ശ്രമം നടന്നെങ്കിലും പൊലിസ് തടഞ്ഞു. ഇരുപതോളം പേരെ കസ്റ്റഡിയിലെടുത്തു.12 കാളകളെയും പിടിച്ചെടുത്തു. ഡിണ്ടിഗല്‍,നാഗപട്ടണം,തേനി എന്നിവിടങ്ങളിലും നിരോധനം ലംഘിച്ച് പലയിടത്തും ജെല്ലിക്കെട്ട് അരങ്ങേറി.