മാട്ടുപ്പൊങ്കലിന് മണിക്കൂറുകള്‍ മാത്രം ശേഷിയ്ക്കെ തമിഴ്നാട്ടില്‍ പലയിടങ്ങളിലും നിരോധനം ലംഘിച്ച് ജെല്ലിക്കെട്ട് . നൂറു കണക്കിന് വിദ്യാര്‍ഥികളാണ് തുടര്‍ച്ചയായ ആറാം ദിവസവും ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങിയത്. അതിനിടെ ജെല്ലിക്കെട്ടിന് പിന്തുണയുമായി കൂടുതല്‍ ചലച്ചിത്ര താരങ്ങള്‍ രംഗത്തെത്തി.
മധുര, ഡിണ്ടിഗല്‍ , നാഗപട്ടണം, ധര്‍മ്മപുരി എന്നിവിടങ്ങളിലാണ് നിരോധനം ലംഘിച്ച് ജെല്ലിക്കെട്ട് അരങ്ങേറിയത്. ഒട്ടേറെ പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇനിയും ജെല്ലിക്കെട്ട് നടത്തുമെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. കോയമ്പത്തൂരിലും സേലത്തും കാളവണ്ടി ഓടിച്ചാണ് പ്രതിഷേധക്കാര്‍ എത്തിയത്. നാഗപട്ടണത്താകട്ടെ ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് യുവാക്കള്‍ ബൈക്ക് റാലി നടത്തി.
ചെന്നൈയിലെ ലൊയോള കോളജ് , അണ്ണാ സര്‍വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ഥി സമരം തുടരുകയാണ്. അതിനിടെ നടന് സത്യരാജും സംവിധായകന് ഭാരതി രാജയും ജെല്ലിക്കെട്ടിന് പിന്തുണയുമായെത്തി. കമല്‍ഹാസനും ധനുഷുമടക്കമുള്ള താരങ്ങള്‍ ജെല്ലിക്കെട്ട് നിരോധനത്തെ എതിര്‍ത്ത് നേരത്തെ രംഗത്തെത്തിയിരുന്നു.