E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

ഡിജിറ്റൽവൽകൃത സമ്പദ്‌വ്യവസ്ഥയുടെ വാതിൽപ്പടിയിലാണ് ഇന്ത്യ: പ്രധാനമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

modi10117
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോകത്തെ ഏറ്റവും ഡിജിറ്റൽവൽകൃത സമ്പദ്‌വ്യവസ്ഥയുടെ വാതിൽപ്പടിയിലാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈബ്രന്റ് ഗുജറാത്ത് ആഗോള സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തിൽ സമ്പദ്‌വ്യവസ്ഥകളിൽ ഉലച്ചിൽത്തട്ടിയപ്പോഴും നമ്മൾ ശക്തമായ വളർച്ചയാണ് കാണിക്കുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ തിളങ്ങുന്ന സ്ഥാനമാണ് അലങ്കരിക്കുന്നത്. ജനസംഖ്യയിലും ജനാധിപത്യത്തിലും ആവശ്യങ്ങളിലുമാണ് ഇന്ത്യയുടെ കരുത്ത്. ചിലർ പറയും ജനാധിപത്യത്തിൽ കാര്യക്ഷമമായ ഭരണനിർവഹണം നടക്കില്ലെന്ന്. പക്ഷേ, കഴിഞ്ഞ രണ്ടര വർഷമായി കാര്യങ്ങൾ കൃത്യതയോടെ നടക്കുന്നതു നമ്മൾ കാണുന്നുണ്ട്, അദ്ദേഹം വ്യക്തമാക്കി. 

പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽനിന്നുള്ള പ്രസക്തഭാഗങ്ങൾ: 

∙ മഹാത്മാ ഗാന്ധിയുടെയും സർദാർ വല്ലഭായ് പട്ടേലിന്റെയും നാടാണ് ഗുജറാത്ത്. ഇന്ന് അത് ഇന്ത്യയുടെ വ്യവസായത്തിന്റെ ആത്മാവിനെ പ്രതിനിധീകരിക്കുന്നു. 

∙ കഴിഞ്ഞ രണ്ടര വർഷമായി മികച്ച ഭരണനിർവഹണമാണ് ഉണ്ടാകുന്നത്. സംസ്ഥാനങ്ങൾ തമ്മിൽ ആരോഗ്യപരമായ മൽസരം കാഴ്ചവയ്ക്കുന്നു. 

∙ നമ്മുടെ സമ്പദ്‌വ്യവസ്ഥയിലും നയങ്ങളിലും ക്യത്യമായ വ്യതിയാനം കൊണ്ടുവരിക എന്നതാണ് നമ്മുടെ ദൗത്യം. 

∙ ഇക്കാര്യത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയ്ക്കു വ്യക്തമായ പങ്കുണ്ട്. ഇ – ഗവേർണൻസ് ആണ് എളുപ്പവും ഫലപ്രദവുമായ ഭരണനിർവഹണം. 

∙ യുവജനങ്ങൾ നയിക്കുന്ന വികസനമായിരിക്കണം വരേണ്ടത്. തൊഴിൽ ദാതാക്കളെയാവണം സൃഷ്ടിക്കേണ്ടത്, തൊഴിൽ കാത്തിരിക്കുന്നവരെയാകരുത്. 

∙ ഇന്ത്യ ഇതുവരെ കൈവശം വച്ച എല്ലാ ബ്രാൻഡുകളെക്കാളും വലിയ ബ്രാൻഡ് ആണ് മേക്ക് ഇൻ ഇന്ത്യ എന്നത്. 

∙ ഇന്ത്യയെ നിക്ഷേപ രാജ്യമാക്കി മാറ്റുന്നതിൽ മേക്ക് ഇൻ ഇന്ത്യ പ്രധാന പങ്കു വഹിക്കുന്നു. 

∙ നടപടിക്രമങ്ങൾ ലളിതമാക്കി വ്യവസായങ്ങൾ ഇന്ത്യയിൽ സ്ഥാപിച്ച് വളരാനുള്ള സാഹചര്യമൊരുക്കണം. 

∙ ലോകത്തെ ആറാമത്തെ വലിയ ഉൽപ്പാദക രാജ്യമാണ് ഇന്ത്യയിപ്പോൾ. നേരത്തേ ഒന്‍പതാം സ്ഥാനമായിരുന്നു. 

∙ ഊർജസ്വലമായ യുവത്വമുള്ള രാജ്യമാണ് നമ്മുടേത്. അച്ചടക്കമുള്ള, സമർപ്പണമുള്ള, കഴിവുള്ള യുവജനങ്ങൾ ആഗോളതലത്തിൽ സമാനതകളില്ലാത്ത തൊഴിൽ സമൂഹമാണ്. 

∙ ഇംഗ്ലിഷ് സംസാരിക്കുന്ന രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. 

∙ പ്രകൃതിയും നമ്മോട് കരുണ കാണിക്കുന്നു. മൂന്നു വിളകൾ ഉൽപ്പാദിപ്പിക്കാവുന്ന സാഹചര്യമാണുള്ളത്. 

∙ പ്രോഫിറ്റ് ഇൻഡക്സിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. 

∙ നമ്മുടെ വിനോദ വ്യവസായം ലോക വ്യാപകമായി അലയൊലികൾ സൃഷ്ടിക്കുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :