സമവായചര്‍ച്ചകള്‍ പരാജയപ്പെട്ടതോെട സമാജ്വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വത്തിനായി പോരാട്ടം മുറുകുന്നു. പിന്തുണയ്ക്കുന്ന എം.എല്‍.എ മാരുടെ വിവരങ്ങളടങ്ങിയ സത്യവാങ് മൂലം മുലായം സിങ് നാളെ കമ്മിഷന് കൈമാറും. പിളര്‍പ്പിന്റെ വക്കിലെത്തിയതോടെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുലായവും ശിവ്്പാല്‍ യാദവും ഡല്‍ഹിയിലെത്തി.
പാര്‍ട്ടിയിലെ 90 ശതമാനം എം.എല്‍.എമാരുടേയും പിന്തുണയുണ്ടെന്ന് വ്യക്തമാക്കി അഖിലേഷ് വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷന് സത്യവാങ്മൂലം സമര്‍പ്പിച്ചതിന് പിന്നാലെയാണ് മുലായം വിഭാഗവും കമ്മിഷനെ സമീപിക്കുന്നത്. പിന്തുണയ്ക്കുന്ന എം.എല്‍.എമാരുടേയും പ്രതിനിധികളുടേയും വിവരങ്ങളടങ്ങിയ സത്യവാങ്മൂലം കമ്മിഷന് കൈമാറും. അഖിലേഷിനെ ദേശീയഅധ്യക്ഷനായി പ്രഖ്യാപിച്ചത് പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും മുലായം കമ്മിഷനെ അറിയിക്കും. പാര്‍ട്ടിയുടെ ഔദ്യാഗിക ഭാരവാഹിത്വവും ചിഹ്്നവും അനുവദിക്കണമെന്നാണ് ഇരുകൂട്ടരുടേയും ആവശ്യം.
വിശ്വസ്തരായ അമര്‍സിങ്ങിനും ശിവ്്പാലിനും ഒപ്പം നാളെ ഉച്ചയ്ക്കാണ് മുലായം കമ്മിഷനെ കാണുന്നത്. അതേസമയം, പാര്‍ട്ടിയില്‍ പ്രശ്നങ്ങളില്ലെന്ന പല്ലവി മുലായം ഇന്നും ആവര്‍ത്തിച്ചു. കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യത ചര്‍ച്ച ചെയ്യാന്‍ അഖിലേഷ് യാദവ് രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും. അതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള അഞ്ചാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ബി.എസ്.പി പുറത്തിറക്കി.