E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 03 2021 05:33 AM IST

Facebook
Twitter
Google Plus
Youtube

More in India

പ്രചാരണത്തിന് മതമോ, ജാതിയോ ഉപയോഗിക്കരുത്; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രചാരണത്തിന് മതമോ, ജാതിയോ ഉപയോഗിക്കരുതെന്ന സുപ്രീംകോടതി വിധി കര്‍ശനമായി നടപ്പാക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. എന്നാല്‍ മുസ്ലീം ലിഗിന് ആ പേരുപയോഗിക്കാന്‍ തടസമില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നസീം െസയ്ദി സൂചിപ്പിച്ചു. വോട്ടിങ് കംപാര്‍ട്മെന്‍റിന്‍റെ ഉയരം വര്‍ധിപ്പിക്കുന്നതടക്കം സുപ്രധാന പരിഷ്ക്കാരങ്ങളും വരും തിരഞ്ഞെടുപ്പില്‍ നടപ്പാക്കും. 

ജാതി, മതം, വംശം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രചാരണം പാടില്ലെന്ന സുപ്രീംകോടതി വിധിക്കുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്നത്. വിധിയുടെ അടിസ്ഥാനത്തില്‍ കര്‍ശന നിരീക്ഷണം ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ വ്യക്തമാക്കി. പ്രചാരണത്തിന് മതം ഉപയോഗിക്കുന്നത് തടയാന്‍ 2005 ല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കിയിരുന്നു.അതിന് മുന്‍പ് രൂപീകരിക്കപ്പെട്ട പാര്‍ട്ടികള്‍ക്ക് സുപ്രീംകോടതി വിധി ബാധകമല്ലെന്ന് മുസ്ലീംലീഗിനെ സൂചിപ്പിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ വ്യക്തമാക്കി. പേരിന് തടസമില്ലെങ്കിലും പ്രചാരണത്തില്‍ കോടതി വിധി കര്‍ശനമായി പാലിക്കണം. 

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് പ്രധാനമാറ്റങ്ങള്‍ ഇവയാണ്. 

1, സ്വകാര്യത ഉറപ്പാക്കാന്‍ വോട്ടിങ് കംപാര്‍ട്മെന്‍റിന്‍റെ ഉയരം മുപ്പത് ഇഞ്ചായി വര്‍ധിപ്പിക്കും. 

2, പ്രതിരോധ, അര്‍ധസൈനിക വിഭാഗങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് സൗകര്യം. 

3, എല്ലാ കുടുംബങ്ങള്‍ക്കും വോട്ടിങ് രീതിയും ബൂത്ത് വിവരങ്ങളും അടങ്ങിയ ഗൈഡ് നല്‍കും 

4, വോട്ടിങ് പ്രക്രിയ വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ പോളിങ് ബൂത്തുകളില്‍ പതിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :