E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 04:45 PM IST

Facebook
Twitter
Google Plus
Youtube

More in India

അണ്ണാ ഡി.എം.കെ പിടിച്ചെടുക്കാന്‍ തന്ത്രങ്ങളുമായി പനീര്‍സെല്‍വം വിഭാഗം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി നാളെ വിശ്വാസവോട്ടെടുപ്പ് തേടാനിരിയ്ക്കെ അണ്ണാ ഡിഎംകെയില്‍ പിടിമുറുക്കാന്‍ പനീര്‍സെല്‍വത്തിന്‍റെ ശ്രമം. പാര്‍ട്ടി ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്‍ , ശശികല, വെങ്കിടേഷ് എന്നിവരെ പുറത്താക്കിയതായി ഇ. മധുസൂദനന്‍ അറിയിച്ചു. അതിനിടെ പളനിസാമിയ്ക്കെതിരെ വോട്ട് ചെയ്യുമെന്ന് മൈലാപ്പൂര്‍ എം.എല്‍എ നടരാജന്‍ പ്രഖ്യാപിച്ചു. 

അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക പക്ഷം ആര് എന്നതാണ് തര്‍ക്ക വിഷയമായി പനീര്‍സെല്‍വം ഉയര്‍ത്തി കൊണ്ടുവരുന്നത്. പ്രസീഡിയം ചെയര്‍മാനാന്‍ ഇ. മധുസൂദനന്‍ ഇപ്പോഴും ആ സ്ഥാനത്ത തന്നെ തുടരുന്നു എന്ന നിലയിലാണ് ശശികല, ദിനകരന്‍ , വെങ്കിടേഷ് എന്നിവരെ പുറത്താക്കിയത്. ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആക്കിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ ഇനിയും തീര്‍പ്പ് വരാത്ത പശ്ചാത്തലത്തിലാണ് നടപടി. ഇതിനിെട മൈലാപ്പൂര്‍ എം.എല്‍എയും മുന്‍ ഡിജിപിയുമായ വി. നടരാജന്‍ പളനിസാമിയ്ക്കെതിരെ വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചു. കൂറുമാറ്റ നിയമത്തെ ഭയക്കുന്നില്ല. അയോഗ്യനാക്കിയാലും എതിര്‍ത്ത് വോട്ടു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

വിശ്വാസവോട്ടെടുപ്പില്‍ ഡിഎംകയുടെ തീരുമാനത്തെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പാര്‍ട്ടി വിപ്പ് നല്‍കി. മുസ്്ലിം ലീഗിലെ ഒരംഗത്തിന്‍റെ പിന്തുണയും ഡിഎംകെയ്ക്കാണ്.

നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ രഹസ്യ വോട്ടെടുപ്പ് വേണമെന്ന ആവശ്യവുമായി പനീര്‍സെല്‍വം വിഭാഗം. ഈ ഈവശ്യമുന്നയിച്ച് പനീര്‍സെല്‍വത്തെ അനുകൂലിക്കുന്ന എം.എല്‍.എമാര്‍ സ്പീക്കര്‍ പി. ധനപാലിനെ കണ്ടു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :