E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

പളനിസാമി നേടിയ വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കണമെന്ന് ഡിഎംകെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി നേടിയ വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കണമെന്ന് ഡിഎംകെ. സഭയില്‍ ഡിഎംകെ എംഎല്‍എമാര്‍ക്ക് നേരെ നടന്ന ബലപ്രയോഗത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാനും പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. അതിനിടെ സഭയില്‍ നടന്ന കാര്യങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറെ കണ്ടു. 

പ്രതിപക്ഷ എം.എല്‍എമാരെ സഭയില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി വിശ്വാസവോട്ടെടുപ്പില്‍ പളനിസാമി വിജയിച്ചത് അംഗീകരിയ്ക്കാനാകില്ലെന്നാണ് ഡിഎംകയുടെ നിലപാട്. അതിനാല്‍ ശനിയാഴ്ച്ച നടന്ന വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കണം. വീണ്ടും വിശ്വാസവോട്ടെടുപ്പ് നടത്താനായി പ്രത്യേകം സഭ വിളിചേര്‍ക്കണമെന്നും ഡിഎംകെ എം.പിമാര്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനോട് ആവശ്യപ്പെട്ടു. 

സഭയില്‍ ഡിഎംകെ എം.എല്‍എമാര്‍ക്ക് നേരെ നടന്ന ബലപ്രയോഗത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനം. ഈ മാസം 22ന് സംസ്ഥാന വ്യാപക ഉപവാസ സമരം നടത്താനും സ്റ്റാലിന്‍റെ നേതൃത്വത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും മന്ത്രിമാരും ഗവര്‍ണറെ കണ്ടു. സഭയിലുണ്ടായ സംഭവങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഗവര്‍ണറോട് വിശദീകരിച്ചു. മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി. അതിനിടെ മറീനയില്‍ സമരം നടത്തിയത് സ്റ്റാലിനെതിരെ പൊലിസ് കേസെടുത്തു. കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു, ഗതാഗതം തടസപ്പെടുത്തി എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. ശനിയാഴ്ച്ച വൈകിട്ടാണ് സഭയിലെ ബലപ്രയോഗത്തിനെതിരെ സ്റ്റാലിന്‍ മറീനയിലെ ഗാന്ധി സ്മാരകത്തിന് സമീപം ഉപവാസ സമരം നടത്തിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :