E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 02 2021 11:20 PM IST

Facebook
Twitter
Google Plus
Youtube

More in India

പോര് മുറുക്കി ഡിഎംകെയും അണ്ണാ ഡിഎംകെയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തമിഴക രാഷ്ട്രീയത്തില്‍ ഇനി ഡിഎംകെ - അണ്ണാ ഡിഎംകെ ബലാബലം. ഇതുവരെ അണ്ണാ ഡിഎംകെയിലെ പനീര്‍ സെല്‍വം-ശശികല ചേരിപ്പോരും അനുബന്ധ നാടകങ്ങളുമാണ് കണ്ടെതെങ്കില്‍ വിശ്വാസവോട്ടെടുപ്പോടെ രാഷ്ട്രീയക്കളി മാറുകയാണ്. നിയസഭാതലം അടവുമാറ്റത്തിന് പറ്റിയ വേദിയുമായി. സഭയിലെ ബലപ്രയോഗത്തിനെതിരെ ഗാന്ധി സ്മാരകത്തിനു മുന്നില്‍ ഉപവാസ സമരം നടത്തിയ സ്റ്റാലിനടക്കമുള്ള നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. ഡിഎംകെ-അണ്ണാ ഡിഎംകെ പോര് തെരുവിലേക്ക് നീങ്ങുകയാണ്. 

കീറിയ കുപ്പായവുമായി എം.കെ സ്റ്റാലിന്‍റെ ഈ വരവ് പലതും തീരുമാനിച്ചുറപ്പിച്ചായിരുന്നു. സഭയ്ക്കകത്തെ രാഷ്ട്രീയ നാടകങ്ങളെക്കുറിച്ച് ഗവര്‍ണറോട് വിശദീകരിയ്ക്കാന്‍ നേരെ രാജ്ഭവനിലേയ്ക്ക്. സ്പീക്കര്‍ ജനാധിപത്യത്തെ കശാപ്പു ചെയ്തുവെന്നും പ്രതിപക്ഷത്തിന്‍റെ ആവശ്യങ്ങളെ പരിഗണിയ്ക്കാന്‍ പോലും തയ്യാറായില്ലെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. സുരക്ഷാസേനാംഗങ്ങളുടെ ബലപ്രയോഗത്തില്‍ 30 ഡിഎംകെ എം.എല്‍എമാര്‍ക്ക് പരുക്കേറ്റെന്നും സ്റ്റാലിന്‍ പറഞ്ഞു. 

പിന്നാലെ മറീനയിലെ ഗാന്ധി സ്മാരകത്തിലേയ്ക്ക്. ഉപവാസ സമരം ആരംഭിച്ച സ്റ്റാലടക്കമുള്ള എം.എല്‍എമാരെ കാണാന്‍ കനിമൊഴി അടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരും ഒഴുകിയെത്തി. ഒടുവില്‍ പൊലിസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. 

അതിനിടെ പനീര്‍സെല്‍വവും അണികളെ ഒപ്പം നിര്‍ത്താന്‍ തീവ്രശമം തുടങ്ങി. മറീനയിലെ ജയാസ്മാരകത്തിലെത്തിയ അദ്ദേഹം ശശികല അണികകളുമായുള്ള പോരാട്ടത്തില്‍ അന്തിമ വിജയം ജയലളിത അണികള്‍ക്ക് ആയിരിയ്ക്കുമെന്ന് പ്രഖാപിച്ചു 

സഭയില്‍ ഡിഎംകെയ്ക്കെതിരെ നടന്ന ബല പ്രയോഗത്തില്‍ പ്രതിഷേധിച്ച് കടലൂരിലും രാമനാഥപുരത്തും സര്‍ക്കാര്‍ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. അവിനാശിയില്‍ സ്പീക്കര്‍ ധനപാലിന്‍റെ ഓഫീസ് ഒരു സംഘം ആളുകള്‍ അടിച്ചു തകര്‍ത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :