E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:49 AM IST

Facebook
Twitter
Google Plus
Youtube

More in India

ജയിലിൽ എ ക്ലാസ് സൗകര്യം ആവശ്യപ്പെട്ട ശശികലയോട് ജഡ്ജി പറഞ്ഞത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sasikala-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജയിൽ ഭക്ഷണം കഴിച്ച് ആർക്കും ഇതേവരെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നു ശശികലയോട് പരപ്പന അഗ്രഹാര പ്രത്യേക കോടതി ജ‍ഡ്ജി അശ്വത്ഥ നാരായണ. പ്രമേഹത്തെത്തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ വീട്ടുഭക്ഷണം വേണമെന്നു ശശികല പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.

മറ്റു തടവുപുള്ളികൾ കഴിക്കുന്ന ഭക്ഷണം തന്നെ കഴിക്കാനും നിർദേശിച്ചു. വീട്ടു ഭക്ഷണത്തിനു പുറമേ 24 മണിക്കൂർ ചൂടുവെള്ളം, മിനറൽ വാട്ടർ, യൂറോപ്യൻ ക്ലോസറ്റ്, കട്ടിലും ടിവിയുമുള്ള എ ക്ലാസ് സെൽ എന്നിവയും ശശികല ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം തള്ളിയ ജ‍ഡ്ജി ശശികലയേയും ഇളവരശിയേയും വനിതാ സെല്ലിലേക്കും സുധാകരനെ പുരുഷ സെല്ലിലേക്കും മാറ്റാൻ നിർദേശിച്ചു.

ജയിലിൽ ജോലി ചെയ്യാൻ തുടങ്ങിയാൽ ശശികലയ്ക്ക് പ്രതിദിനം 50 രൂപ വേതനം ലഭിക്കും. മൂന്നു സാരി, പ്ലേറ്റ്, ഗ്ലാസ്, മഗ്, തലയണ, പുതപ്പ് എന്നിവ അനുവദിച്ചു. രാത്രി ഏഴു മണിയോടെ വനിതാ സെല്ലിലെ മറ്റു തടവുകാർക്കൊപ്പം ശശികലയ്ക്കും ഇളവരശിക്കും അത്താഴം നൽകി – രണ്ടു ചപ്പാത്തി, റാഗിയുണ്ട, ചോറ്.

എന്തു ജോലി നൽകണമെന്ന് വരുംദിനങ്ങളിൽ തീരുമാനിക്കും. നെയ്ത്ത്, മെഴുകുതിരി നിർമാണം, ചന്ദനത്തിരി നിർമാണം തുടങ്ങിയവയാണ് വനിതാ തടവുകാർ ചെയ്തു വരുന്നത്. 2014ൽ ജയലളിതയ്ക്കൊപ്പം 22 ദിവസം ശശികല ഇതേ ജയിലിലുണ്ടായിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :