ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത ഗോവയിലും മണിപ്പൂരിലും സര്‍ക്കാര്‍ രൂപീകരണചര്‍ച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസും ബിജെപിയും. ഗോവയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഗോവയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍ എം.പി പറഞ്ഞു കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിനെ മുഖ്യമന്ത്രിയാക്കിയാല്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് എം.ജി.പി വ്യക്തമാക്കി. മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരണചര്ച്ചകള്ക്കായി രമേശ് ചെന്നിത്തലയും ഇംഫാലില്‍ എത്തി.
ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സര്‍ക്കാര്‍ രൂപീകരണം കോണ്‍ഗ്രസിന് അത്ര എളുപ്പമല്ല. പതിനേഴ് സീറ്റുകള്‍ സ്വന്തമാക്കിയ കോണ്‍ഗ്രസിന് മൂന്ന് സീറ്റുള്ള ഗോവ ഫോര്‍വേഡ് പാര്ട്ടിയുടടെയും ഒരു സീറ്റുള്ള എന്‍സിപിയുടെയും പന്തുണ ലഭിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കും. പിസിസി അധ്യക്ഷന്‍ ലൂസിയാനോ ഫലേരിയോ, ദിഗംബര്‍ കാമത്ത് പ്രതാപ് സിങ് റാണ തുടങ്ങി നാല് മുന്‍ മുഖ്യമന്ത്രിമാര്‍ ഇത്തവണ ജയിച്ചതിനാല്‍ ആരെ നേതാവായി തിരഞ്ഞെടുക്കും എന്നത് കോണ്‍ഗ്രസിന് തലവേദനയാണ്. ഭൂരിപക്ഷത്തിനായി ബി.ജെ.പി ഇതര കക്ഷികളുമായും സ്വതന്ത്രരുമായും ചര്‍ച്ച നടത്തുകയാണെന്ന് ഗോവയുടെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കെസി വേണുഗോപാല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ഗോവയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കുമെന്ന് ബിജെപി വ്യക്തമാക്കി. കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിനെ മുഖ്യമന്ത്രിയാക്കിയാല്‍ പിന്തുണ നല്‍കുമെന്ന് കാണിച്ച് മൂന്ന് അംഗങ്ങളുള്ള എം.ജി.പി അമിത് ഷായ്ക്ക് കത്തയച്ചു.മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരചര്ച്ചകള്ക്കായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇംഫാലിലെത്തി.മണിപ്പൂരില്‍ കോണ്‍ഗ്രസിന് ഇരുപത്താറ് സീറ്റുണ്ടെങ്കിലും നാലുവീതം സീറ്റുനേടിയ എന്‍ പിപിയും എന്‍ പിഎഫും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. സ്വതന്ത്രരുടെ പിന്തുണ കൂടി ഉറപ്പിച്ചാല്‍ ചരിത്രത്തില്‍ ആദ്യമായി ബിജെപി മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കും.