ജല്ലിക്കട്ട് പ്രക്ഷോഭകരെ ബലം പ്രയോഗിച്ച് നീക്കിയതിനെ തുടര്‍ന്നുണ്ടായ യുദ്ധസമാന അന്തരീക്ഷത്തില്‍ നിന്ന് ചെന്നൈ സാധാരണ നിലയിലേയ്ക്ക്. എന്നാല്‍ മറീന ബീച്ചിലേയ്ക്കുള്ള റോഡുകളെല്ലാം അടച്ചിട്ടിരിയിക്കുകയാണ്. കനത്ത പൊലിസ് വലയത്തിലാണ് നഗരം.
യുദ്ധസമാന അന്തരീക്ഷമായിരുന്നു ചെന്നൈയില്‍ ഇന്നലെ. ഒരു രാത്രി പിന്നിട്ടപ്പോള്‍ നഗരം സാധാരണ നിലയിലേയ്ക്ക് എത്തികഴിഞ്ഞു. എന്നാല്‍ മറീന ബീച്ചിലേയ്ക്കുള്ള റോഡുകള്‍ പൊലിസ് തുറന്നിട്ടില്ല. ഇതിന്റെ പേരില്‍ പൊലിസും ജനങ്ങളും തമ്മില്‍ പല തവണ വാക്കേറ്റമുണ്ടായി.
തമിഴ് തീവ്ര സംഘടനയില്പെട്ട അന്‍പതോളം പേര് കടലിനോട് ചേര്‍ന്ന് ഇപ്പോഴും സമരം നടത്തുന്നുണ്ട്. ഇവരെയും പൊലിസ് ഉടന്‍ ഒഴിപ്പിയ്ക്കും. അതേസമയം സമരത്തെ തുടര്‍ന്ന് മാലിന്യത്തില്‍ മുങ്ങിയ മറീന ബീച്ചിനെ വൃത്തിയാക്കാനുള്ള കഠിന പരിശ്രമത്തിലാണ് കോര്പ്പറേഷന് ജീവനക്കാര്‍.