E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:38 AM IST

Facebook
Twitter
Google Plus
Youtube

More in India

കേന്ദ്രബജറ്റില്‍ സാമൂഹ്യക്ഷേമപദ്ധതികള്‍ക്ക് പ്രതീക്ഷയേറുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നോട്ടു അസാധുവാക്കലിന്ശേഷമുള്ള കേന്ദ്രബജറ്റില്‍ സാമൂഹ്യക്ഷേമപദ്ധതികള്‍ക്ക് കൂടുതല്‍ പ്രധാന്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതി വിഹിതത്തില്‍ പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. 

നോട്ടു അസാധുവാക്കലിനെതുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്താനുള്ള ശ്രമം ബജറ്റില്‍ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് സാമ്പത്തികവിദഗ്ദര്‍. കൂടുതല്‍ ദുരിതത്തിലായ ഗ്രാമീണമേഖലയെ കരകയറ്റാനുള്ള പദ്ധതികള്‍ക്കായിരിക്കും മുന്‍ഗണന. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നികുതിവിഹിതം നല്‍കാന്‍ പതിനാലാം ധനകാര്യകമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സാമൂഹ്യക്ഷേമപദ്ധതികളില്‍ കൂടുതല്‍ ശ്രദ്ധ സംസ്ഥാനങ്ങള്‍ നല്‍കിവരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ മുന്‍ ബജറ്റുകളില്‍ വേണ്ടത്ര പരിഗണന സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ലഭിച്ചിരുന്നില്ല. 

എന്നാല്‍ ഇത്തവണ പദ്ധതികള്‍ക്കുള്ള വിഹിതം വര്‍ധിപ്പിക്കാനാണ് സാധ്യത. രാജ്യവ്യാപകമായി ആദായനികുതിവകുപ്പ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത പണവും വരുമാനം സ്വയം വെളിപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയൂലൂടെ ലഭിച്ച പണവും ഇതിനായി വകയിരുത്തും. ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ഒരു ലക്ഷം രൂപവരെ ആരോഗ്യ പരിരക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ പദ്ധതി നടത്താനായി 5000 കോടി രൂപ അനുവദിക്കണമെന്ന ആരോഗ്യമന്ത്രാലയത്തിന്‍റെ ആവശ്യവും ഇത്തവണ പരിഗണിച്ചേക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :