സമാജ്്വാദി പാര്‍ട്ടിയിലെ തര്‍ക്കം തുടരുന്നതിനിടെ മുലായം സിങ്ങിനും അഖിലേഷ് യാദവിനും കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസയച്ചു. ഇരുകൂട്ടരേയും പിന്തുണയ്ക്കുന്ന എം.എല്‍.എമാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി തിങ്കഴാള്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് നിര്‍ദേശം.
പിളര്‍പ്പിന്റെ വക്കിലെത്തിയ സമാജ്്വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വവും ചിഹ്്നവും ആര്‍ക്ക് അനുവദിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ഇരുവിഭാഗങ്ങളോടും സത്യവാങ്മൂലം ആവശ്യപ്പെട്ടത്. 229 എം.എല്‍.എമാരില്‍200 പേരുടെ പിന്തുണയുണ്ടെന്നാണ് അഖിലേഷ് ക്യാംപ് നേരത്തേ കമ്മിഷനെ അറിയിച്ചത്. അഖിലേഷിനെ ദേശീയഅധ്യക്ഷനായി തിരഞ്ഞെടുത്തത് പാര്‍ട്ടി ഭരണഘടനയ്ക്കെതിരാണെന്ന് മുലായം വിഭാഗം വാദിക്കുന്നു. പാര്‍ട്ടി ചിഹ്നമായ സൈക്കിള്‍ അനുവദിക്കണമെന്ന് ഇരുകൂട്ടരും കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ശരിയായ സമയത്ത് തീരുമാനമെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കി.
അതിനിടെ, സമവായചര്‍ച്ചകള്‍ അവഗണിച്ച് അഖിലേഷ് അനുയായികള്‍ ലക്്നൗവില് വീണ്ടും യോഗം ചേര്‍ന്നു. രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക അഖിലേഷ് ഇന്ന് പുറത്തിറക്കിയേക്കും. മുലായത്തിന്റെ വിശ്വസ്തന് ശിവ്പാല്‍ യാദവ് പുറത്താക്കിയ നാല് ജില്ലാ പ്രസിഡന്റ്മാരേയും, അഖിലേഷ് നിയോഗിച്ച സംസ്ഥാന അധ്യക്ഷന്‍ നരേഷ് ഉത്തം തിരിച്ചെടുത്തു. നടപടി മുലായത്തിനെ പ്രകോപിപ്പിച്ച സാഹചര്യത്തില്‍ അസം ഖാന് മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി അഖിലേഷിന്റെ വസതിയിലെത്തി. അതേസമയം, ബി.എസ്.പി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. നൂറു പേരുടെ പട്ടികയാണ് പാര്‍ട്ടി അധ്യക്ഷ മായാവതി പുറത്തിറക്കിയത്.