അതിര്‍ത്തിയിലെ സൈനികര്‍ക്ക് നല്ല ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന ജവാന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉത്തരവിട്ടു. ഇന്ത്യ പാക് അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന തേജ് ബഹാദൂര്‍ യാദവ് എന്ന ബി.എസ്. എഫ് ജവാനാണ് ഉന്നത ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിക്കുന്ന സെല്‍ഫി ഫെയ്സ് ബുക്കില്‍ പോസ്റ്റു ചെയ്തത്. സൈന്യര്ക്ക് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും മേലധികാരികള്‍ തട്ടിയെടുക്കുന്നു എന്നാണ് പ്രധാന ആരോപണം
ഒഴിഞ്ഞ വയറുമായി മണിക്കൂറുകളോളം ജോലി ചെയ്യേണ്ടിവരുന്നവരാണ് സൈനികരെന്നതാണ് തേജ് ബഹാദൂറിന്റെ പ്രധാന ആരോപണം. ഏറ്റവും മോശമായ ഭക്ഷണമാണ് ലഭിക്കുന്നത്. സൈനികര്‍ക്ക് വേണ്ടതെല്ലാം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇത് വിറ്റ് കാശാക്കുന്നു എന്നും തേജ് ബഹദൂര്‍ ആരോപിക്കുന്നു.
രാവിലെ കഴിക്കാന്‍ ലഭിച്ചത് ഒരു പരാത്ത മാത്രമാണെന്നും തേജ് ബഹദൂര്‍ ആവകാശപ്പെടുന്നു. കറികളൊന്നുമില്ലാതെ ഒരു ചായയ്ക്കൊപ്പം ഇത് കഴിച്ചാണ് അടുത്ത 10 മണിക്കൂര്‍ ജോലി ചെയ്യേണ്ടത്.
ഉപ്പും മഞ്ഞളും മാത്രം ചേര്‍ത്ത ദാല്‍ ആണ് ഉച്ചഭക്ഷണമായി നല്‍കുന്നതെന്ന് പറയുന്ന വീഡിയോയും തേജ് ബഹദൂര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ വിവാദമായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ ബി.എസ്.എഫ് 29ാം ബറ്റാലിയനിലെ സൈനികനായ തേജ് ബഹാദൂര്‍ യാദവ് സ്ഥിരം പരാതിക്കാരനാണെന്നും ,, ഇയാള്‍ക്കെതിരെ ആറ് അന്വേഷണം നിലനില്‍ക്കുന്നതായും ബി.എസ്.എഫ് അറിയിച്ചു.