അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന പതിവ് പ്രസ്താവനയുമായി തിരഞ്ഞെടുപ്പ് അടുത്തതോടെ ബി.ജെ.പി രംഗത്ത്. രാമക്ഷേത്ര നിര്‍മാണം ബി.ജെ.പിയുടെ പ്രധാനലക്ഷ്യമാണെന്നു പറഞ്ഞ് വിഷയം മറന്നിട്ടില്ലെന്ന് വോട്ടര്‍മാരെ ധരിപ്പിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ്് പ്രസാദ് പിന്നീട് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് നിലപാട് മാറ്റി. അതേസമയം, പ്രിയങ്ക ഗാന്ധിക്കെതിരെയുള്ള ബി.ജെ.പി നേതാവിന്റെ സ്ത്രീവിരുദ്ധ പരാര്‍ശം വിവാദമായി.
മതത്തിന്റെ പേരില്‍ വോട്ട് തേടരുതെന്ന സുപ്രീം കോടതി വിധിയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ കര്‍ശന നിര്‍ദേശവും നിലനില്‍ക്കവെയാണ് ഹിന്ദുത്വ അജണ്ടയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ തന്നെ രംഗത്തെത്തിയത്. തിരഞ്ഞെടുപ്പിന് ശേഷം ഉടന്‍ രാമക്ഷേത്രം നിര്‍മിക്കും. ഇത് വിശ്വാസത്തിന്റെ ഭാഗമാണ്.
2015 ലും മൗര്യ ഇതേ പ്രസ്താവന നടത്തിയിരുന്നു. അതേസമയം, പ്രിയങ്ക ഗാന്ധി അത്ര സുന്ദരിയല്ലെന്നും, അതിനേക്കാള്‍ സൗന്ദര്യമുള്ളവര്‍ ബി.ജെ.പിയിലുണ്ടെന്നുമുള്ള എം.പി വിനയ് കത്യാറിന്റെ പരാമര്‍ശം വിവാദമായി. വിനയ് കത്യാറിന്റെ പരാമര്‍ശം വിവരമില്ലാത്തതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.