ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളുമായി ബന്ധപ്പെട്ട് അടൂര്‍ ഗോപാലകൃഷ്ണന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി എം.വെങ്കയ്യ നായിഡു. മുഖ്യധാരാ സിനിമകളെ വിലകുറച്ച് കാണുന്നത് ശരിയല്ലെന്ന് വെങ്കയ്യ നായിഡു മനോരമന്യൂസിനോട് പറഞ്ഞു. എന്നാല്‍ ജൂറിയെ തിരഞ്ഞെടുക്കുന്നതിലും പുരസ്ക്കാര നിര്‍ണയത്തിനായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിലും അടൂരിന്റെ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും വെങ്കയ്യ പറഞ്ഞു.
കഴിഞ്ഞ തവണത്തെ ദേശീയ ചലിത്രപുരസ്ക്കാര വിതരണത്തിലും പനോരമ തിരഞ്ഞെടുപ്പിലും നിരാശയുണ്ടെന്ന് വ്യക്തമാക്കി അടൂര്‍ ഗോപാല കൃഷ്ണന് വാര്‍ത്താവിതരണ മന്ത്രാലയത്തിന് കത്തയയ്ച്ചിരുന്നു. മികച്ച ചിത്രവും മികച്ച സംവിധായകനും ഉള്‍പ്പെടെയുള്ള പ്രധാന പുരസ്ക്കാരങ്ങളെല്ലാം മുഖ്യധാരാ സിനിമകള്‍ക്കാണ് നല്‍കപ്പെട്ടതെന്നും ജൂറിയെ തിരഞ്ഞെടുക്കുന്നതിലെ പാളിച്ചയാണ് ഇതിനെല്ലാം കാരണമെന്നും അടൂരിന്റെ കത്തിലുണ്ട്. എന്നാല്‍ പുരസ്ക്കാര നിര്‍ണയത്തില്‍ അപാകതയില്ലെന്ന് വെങ്കയ്യ നായിഡു വ്യക്തമാക്കി.
ജൂറിയെ തീരുമാനിക്കുന്നതിന് മുന്‍പ് അവരുടെ യോഗ്യത ജനത്തിന് മുന്‍പാകെ പരസ്യപ്പെടുത്തണമെന്നതടക്കം അടൂരിന്റെ നിര്‍ദേശങ്ങള്‍ പരിഗണിക്കുെമന്നും വെങ്കയ്യ പറഞ്ഞു.