E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 07:56 AM IST

Facebook
Twitter
Google Plus
Youtube

More in India

കശ്മീരിൽ ഹിമപാതത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ‌10 ആയി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Representative Image

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജമ്മു കശ്മീരിലെ ഗുരെസില്‍ മഞ്ഞുമലയിടിഞ്ഞ് മരിച്ച സൈനികരുടെ എണ്ണം പത്തായി. ഏഴു പേരെ രക്ഷപെടുത്തി. കുടുങ്ങിക്കിടക്കുന്ന മൂന്നു പേര്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബന്ദിപോര നിയന്ത്രണരേഖയ്ക്കു സമീപമാണ് ദുരന്തം. 

ഉത്തരകശ്മീരിലെ ബന്ദിപോര ജില്ലയില്‍ ഇന്നലെ രാത്രിയാണ് രണ്ടിടങ്ങളിലായി മഞ്ഞ് മലയിടിഞ്ഞ് അപകടമുണ്ടായത്. നിയന്ത്രണരേഖയ്ക്കു സമീപം നീരു ഗ്രാമത്തിലെ രാഷ്ട്രീയ റൈഫിള്‍സ് പോസ്റ്റിലെ സൈനികരാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ രാത്രി തുടങ്ങിയ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. കനത്തമഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. മുപ്പത് അടിയോളം ഉയരത്തില്‍ മഞ്ഞ് വീണ് മൂടിയതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.

അപകടത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ഉത്തരകശ്മീരില്‍ നാലിടത്താണ് മഞ്ഞിടിച്ചിലുണ്ടായത്. ഇന്നലെ ഗുരെസിലുണ്ടായ മഞ്ഞുവീഴ്ചയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചിരുന്നു. മഞ്ഞുവീഴ്ച കഠിനമായതോടെ ജമ്മു ശ്രീനഗര്‍ ദേശീയ പാത അടച്ചിട്ടു. ശ്രീനഗര്‍ വിമാനത്താവളം ഭാഗീകമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഉയര്‍ന്നപ്രദേശങ്ങളില്‍ താമസിക്കുന്നവരെ സൈന്യം ഒഴിപ്പിക്കുകയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :