E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

കോടതിയലക്ഷ്യക്കേസ്: കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിസിനെതിരെ അറസ്റ്റ് വാറന്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണനെതിരെ സുപ്രീംകോടതിയുടെ അറസ്റ്റ് വാറന്‍റ്. ആദ്യമായാണ് സിറ്റിങ് ജഡ്ജിക്കെതിരെ സുപ്രീംകോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുന്നത്. കോടതീയലക്ഷ്യക്കേസില്‍ ഹാജരാകണമെന്ന സുപ്രീംകോടതി നിര്‍ദേശം അനുസരിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. കോടതി നടപടി ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമാണെന്ന് ജസ്റ്റിസ് കര്‍ണന്‍ പ്രതികരിച്ചു. 

മദ്രാസ് ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച വിഷയത്തില്‍ ജസ്റ്റിസ് സി.എസ് കര്‍ണന്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ് സുപ്രീംകോടതി കര്‍ശന നടപടി സ്വീകരിച്ചത്. ഈ മാസം മുപ്പത്തൊന്നിനകം സുപ്രീംകോടതിയില്‍ ഹാജരാകാനും ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ അധ്യക്ഷനായ എഴംഗ ബെഞ്ച് നിര്‍ദേശിച്ചു. വാറന്‍റ് ഡി.ജി.പി നേരിട്ട് കൈമാറണം. ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ജസ്റ്റിസ് കര്‍ണന്‍ വിശദീകരണകത്ത് അയക്കുക മാത്രമാണുണ്ടായത്. ഇത് കോടതി പരിഗണിച്ചില്ല. കോടതി പരാമര്‍ശങ്ങളില്‍ ജസ്റ്റിസ് കര്‍ണനെ ബഹുമാനപ്പെട്ട എന്ന് അഭിസംബോധന ചെയ്തില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം, ദലിതനായതിനാലാണ് തന്നെ പീഡിപ്പിക്കുന്നതെന്നു ജസ്റ്റിസ് സി.എസ് കര്‍ണന്‍ ആരോപിച്ചു. ഇരുപത് ജഡ്ജിമാര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതിനു തെളിവുണ്ട്്. തന്‍റെ ജീവിതം തകര്‍ക്കാനുള്ള സുപ്രീംകോടതി നടപടി അംഗീകരിക്കുന്നില്ല. 

  എട്ടുവര്‍ഷമായി പലയിടത്തും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും വിഷയം പാര്‍ലമെന്‍റ് പരിഗണിക്കണമെന്നും ജസ്റ്റിസ് കര്‍ണന്‍ ആവശ്യപ്പെട്ടു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :