ബെംഗളൂരുവിലെ ആകാശത്ത് വിസ്മയം തീര്‍ത്ത് എയ്റോ ഇന്ത്യ വ്യോമാഭ്യാസ പ്രകടനം. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി നിര്‍മിച്ച ഹെലികോപ്റ്ററുകള്‍ ആദ്യമായി കുതിച്ചുയര്‍ന്നത് രാജ്യത്തിന് അഭിമാനനിമിഷമായി. ചരിത്രത്തില്‍ ആദ്യമായി ചൈനയും എയ്റോ ഇന്ത്യയില്‍ പങ്കെടുത്തു.
ഇന്ത്യയുടെ പോര്‍മുനയായി മാറുന്ന റഫേല്‍ വിമാനങ്ങളാണ് എയര്‍ ഷോയിലെ മുഖ്യ ആകര്‍ഷണം. റഷ്യന്‍ നിര്‍മിത സുഖോയ് 30 എം കെ ഐ , ഡോണിയര്‍ 228 ഹോക്ക് ഐ വിമാനങ്ങളും ബെംഗളൂരു എലഹങ്കയിലെ തെളിഞ്ഞ മാനത്ത് അഭ്യാസപ്രകടനം നടത്തി കാഴ്ചക്കാരെ അമ്പരപ്പിച്ചു
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്്സ് പ്രതിരോധ നിര്‍മാണ സ്ഥാപനത്തിന്റെ ഹെലികോപ്റ്റര്‍ ഫോര്‍മേഷനുകള്‍ വ്യത്യസ്ഥമായി. ഇന്ത്യയുടെ സൂര്യകിരണ്‍ എയ്റോബാറ്റിക്സ് ടീം 1996ല്‍ ടീം രൂപീകരിച്ചതിന് ശേഷം അഞ്ഞൂറാം തവണ അഭ്യാസപ്രകടനം നടത്തി.
യു എസിന്റെ എഫ്.16 സ്വീഡന്റെ ഗ്രിപ്പണ് എന്നിവ കാണികളുടെ മനംകവര്‍ന്നാണ് പറന്നിറങ്ങിയത്. ആഗോള പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുള്ള എയ്റോ ഇന്ത്യയില്‍ 109 രാജ്യങ്ങളാണ് പങ്കെടുത്തത്. ചരിത്രത്തില്‍ ആദ്യമായി ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എയര്‍ ഫോഴ്സിന്റെ അഞ്ചംഗ സംഘവും പങ്കെടുത്തു.