E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 05:32 PM IST

Facebook
Twitter
Google Plus
Youtube

More in India

മാര്‍ക്സിറ്റ് അക്രമങ്ങള്‍ ദേശീയതലത്തില്‍ ഉയര്‍ത്തി എ.ബി.വി.പി പ്രതിരോധത്തിനൊരുങ്ങുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഡല്‍ഹി രാംജാസ് കേളജിലെ രാജ്യസ്നേഹ വിവാദത്തില്‍ കാലിടറിയ എ.ബി.വി.പി കേരളത്തിലെ മാര്‍ക്സിറ്റ് അക്രമങ്ങള്‍ ദേശീയതലത്തില്‍ ഉയര്‍ത്തി പ്രതിരോധത്തിന് തയ്യാറെടുക്കുന്നു. ഇടത് വിദ്യാര്‍ഥി സംഘടനകളുടെ സ്വാധീനം ഉത്തരേന്ത്യയിലെ കലാലയങ്ങളില്‍ വര്‍ധിക്കുന്നുണ്ടെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് പുതിയ നീക്കം. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗമാകാനില്ലെന്ന് എ.ബി.വി.പിക്കെതിരെ പ്രതിഷേധിച്ച ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനി ഗുര്‍മേഹര്‍ കൗര്‍ പറഞ്ഞു. 

രാജ്യസ്നേഹത്തിന്‍റെ പേരില്‍ രാജ്യതലസ്ഥാനത്തെ കലാലായങ്ങളില്‍ നടന്ന പ്രതിഷേധം സംഘടനയ്ക്ക് ഗുണം ചെയ്തിട്ടില്ലെന്ന് മാത്രമല്ല തിരിച്ചടിയുണ്ടാക്കിയെന്നാണ് എ.ബി.വി.പി നേതാക്കളുടെ വിലയിരുത്തല്‍. സഘടനയുടെ ഉറച്ചകോട്ടയായ ഡല്‍ഹി സര്‍വകലാശാലയില്‍പോലും കാറ്റ് മാറിവീശാന്‍ തുടങ്ങുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെയാണ് കേരളത്തിലെ രാഷ്ട്രീയകൊലാപതകങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്താന്‍ എ.ബി.വി.പി തീരുമാനിച്ചത്. ഉത്തരേന്ത്യന്‍ കലാലയങ്ങളില്‍ ഇടത് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ സ്വാധീനമുറപ്പിക്കുന്നതും ദേശീയത വിഷയത്തില്‍ നിന്ന് ചുവടുമാറ്റാന്‍ കാരണമായി. രാംജാസ് കോളേജ് വിവാദത്തില്‍ എ.ബി.വി.പി നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ മുഴങ്ങിക്കേട്ടത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് അക്രമത്തിനെതിരെയുള്ള മുദ്രാവാക്യങ്ങളായിരുന്നു. 

അതിനിടെ, കോളേജിലേക്ക് ഉടന്‍ മടങ്ങിയെത്തുമെന്നും പഠനംമാത്രമാണ് തന്‍റെ ലക്ഷ്യമെന്നും എ.ബി.വി.പിക്കെതിരെ പ്രതിഷേധിച്ച ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനി ഗുര്‍മേഹര്‍ കൗര്‍ പറഞ്ഞു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :