E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 21 2021 11:06 AM IST

Facebook
Twitter
Google Plus
Youtube

More in India

രാജ്യസുരക്ഷ ; നോട്ട് അസാധുവാക്കല്‍ നടപടികളുടെ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് റിസര്‍വ് ബാങ്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നോട്ട് അസാധുവാക്കല്‍ നടപടികളുടെ വിശദാംശങ്ങള്‍ രാജ്യസുരക്ഷ പരിഗണിച്ച് പുറത്തുവിടാനാകില്ലെന്ന് റിസര്‍വ് ബാങ്ക്. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കുമായുള്ള കത്തിടപാടുകളുള്‍പ്പടെയുള്ള വിവരങ്ങള്‍ ആരാഞ്ഞ് വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയ്ക്കാണ് ഈ മറുപടി. 

രാജ്യത്തിന്റെ അഖണ്ഡത സുരക്ഷ വിദേശബന്ധം എന്നിവയെ എല്ലാം ബാധിക്കും നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച രേഖകള്‍ പുറത്തുവന്നാല്‍.മാത്രമല്ല ഇത് കുറ്റകൃത്യത്തിന് പ്രേണയും നല്‍കിയേക്കാം. രാജ്യത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്കും അത് എതിരായേക്കാം. വിവരാവകാശ നിയമത്തിലെ 8.1, എ പ്രകാരമാണ് റിസര്‍വ് ബാങ്ക് അപേക്ഷ നിരസിച്ചത്. ഈ വകുപ്പിലെ ഏതു ഭാഗമാണ് നോട്ട് അസാധുവാക്കലിന് ബാധകമാകുന്നതെന്ന് കൃത്യമായി പറയാന്‍ അപേക്ഷ നിരസിച്ച റിസര്‍വ് ബാങ്കിന്റെ പബ്ലിക്ക് ഇന്‍ഫൊര്‍മേഷന്‍ ഒാഫീസര്‍ക്ക് സാധിച്ചിട്ടുമില്ല. 

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ് നോട്ട് അസാധുവാക്കലിന് റിസര്‍വ് ബാങ്ക് ചുക്കാന്‍ പിടിച്ചതെന്നാണ് ഗവര്‍ണര്‍ ഉള്‍പ്പടെയുള്ളവരുടെ വാദം. എന്നാല്‍ തീരുമാനം റിസര്‍വ് ബാങ്കിന്റേതാണെന്ന് കേന്ദ്രസര്‍ക്കാരും പറയുന്നു. പരസ്പരം പറഞ്ഞ് കയ്യൊഴിയുമ്പോള്‍ ആരാണുത്തരവാദി എന്ന് അറിയാനുള്ള സാധാരണക്കാരന്റെ അവകാശം റിസര്‍വ് ബാങ്ക് നിഷേധിച്ചിരിക്കുകയുമാണ്. റിസര്‍വ് ബാങ്ക് നോട്ട് അസാധുവാക്കാന്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ, കേന്ദ്രമന്ത്രിസഭാ തീരുമാനത്തിന്റെ പകര്‍പ്പ് എന്നിവയാണ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്. തീരുമാനം നടപ്പാക്കിയിട്ടും വിവരങ്ങള്‍ പുറത്തുവിടില്ലെന്ന നിലപാട് നിയമലംഘനമാണെന്ന് നിയമവിദഗ്ധരും വിലയിരുത്തുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :