ഗോവ തിരഞ്ഞെടുപ്പില്‍ പിങ്ക് വിപ്ലവം. സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യം വച്ച് തിരഞ്ഞെടുപ്പുകമ്മിഷന് ഒരുക്കിയ പിങ്ക് പോളിങ് ബൂത്തുകള്‍ക്ക് വന്‍ ജനപിന്തുണ. എല്ലാ പിങ്ക് ബൂത്തുകളിലും വോട്ടര്‍മാരുടെ നല്ല തിരക്കനുഭവപ്പെട്ടു. പരീക്ഷണാടിസ്ഥാനത്തില്‍ 40 പിങ്ക് പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് ഒരുക്കിയത്. തിരഞ്ഞെടുപ്പുജോലിക്കെത്തിയ വനിതാ ഉദ്യോഗസ്ഥരുടെ വേഷം പിങ്ക്. പോളിങ് ബൂത്തിലേക്കുളള പ്രവേശനകവാടം അലങ്കരിച്ചത് പിങ്ക് ബലൂണുകള്‍. പരീക്ഷണം വിജയിച്ചുവെന്ന് കമ്മിഷന് ആത്മവിശ്വാസത്തോടെ പറയാവുന്ന തരത്തില്‍ വോട്ടര്‍മാരുടെ പ്രതികരണവുമുണ്ടായി.
രാജ്യത്തെ തിരഞ്ഞെടുപ്പുചരിത്രത്തില്‍ ആദ്യമായിരുന്നു വോട്ടിങ്ങിലെ പിങ്ക് വിപ്ലവം. പരീക്ഷണം വിജയമായ സാഹചര്യത്തില്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ ഇടങ്ങളില്‍ പിങ്ക് ബൂത്തുകള്‍ പ്രത്യക്ഷപ്പെടും.