E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:53 AM IST

Facebook
Twitter
Google Plus
Youtube

More in India

റാബി വിളയിറക്കുന്ന കര്‍ഷകര്‍ക്ക് 60 ദിവസത്തെ പലിശ ഒഴിവാക്കിയതായി പ്രധാനമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റാബി വിളയിറക്കുന്ന കര്‍ഷകര്‍ക്ക് 60 ദിവസത്തെ പലിശ ഒഴിവാക്കിയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചെറുകിട സംരംഭകരുടെ രണ്ടുകോടിരൂപവരെയുള്ള വായ്പയ്ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കും. നിലവില്‍ ഒരുകോടിയായിരുന്നു പരിധി. 

റാബി വിളയിറക്കുന്ന കര്‍ഷകര്‍ ജില്ലാ സഹകരണബാങ്കുകളില്‍നിന്നും പ്രാഥമിക സഹകരണസംഘങ്ങളില്‍നിന്നും എടുത്ത വായ്പയുടെ രണ്ടുമാസത്തെ പലിശ ഒഴിവാക്കി. പലിശ അടച്ചവര്‍ക്ക് പണം ബാങ്ക് അക്കൗണ്ടില്‍ തിരികെ നല്‍കും. കര്‍ഷകര്‍ക്ക് ജില്ലാ സഹകരണബാങ്കുകളും പ്രാഥമിക സഹകരണസംഘങ്ങള്‍ മുഖേനയും കൂടുതല്‍ വായ്പ ലഭ്യമാക്കുന്നതിനായി നബാര്‍ഡ് 21,000 കോടി രൂപയുടെ ഫണ്ട് രൂപീകരിച്ചിരുന്നു. ഇതിലേക്ക് ഇരുപതിനായിരംകോടി കൂടി വകയിരുത്തി. കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കുന്നതിലൂടെ നബാര്‍ഡിനുണ്ടാകുന്ന നഷ്ടം കേന്ദ്രസര്‍ക്കാര്‍ നികത്തും. മൂന്നുകോടി കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍‍ഡുകള്‍ മാറ്റി റൂപേ കാര്‍ഡുകള്‍ നല്‍കും. നിലവില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുമായി ബാങ്കിലെത്തിയാല്‍ മാത്രമേ പണം ലഭിക്കൂ. ഇതോടെ അതൊഴിവാകും. 

നോട്ട് നിരോധനത്തെതുടര്‍ന്ന് പ്രതിസന്ധി ഏറെ നേരിട്ട ചെറുകിട സംരംഭകര്‍ക്ക് ആശ്വാസമാണ് രണ്ടുകോടിരൂപവരെയുള്ള വായ്പയ്ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കാനുള്ള തീരുമാനം. ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്തവര്‍ക്കും ഇതിന്‍റെ ഗുണം കിട്ടും. 

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏഴരലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് 8% സ്ഥിരപലിശ നല്‍കും. പത്തുവര്‍ഷത്തേക്ക് ഈ പലിശ ഉറപ്പായും ലഭിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി, പലിശ ഓരോ മാസവും നല്‍കുമെന്നും പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :