E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

നോട്ട് നിരോധനത്തിന്‍റെ ദുരിതം മാറ്റാന്‍ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നോട്ട് നിരോധനത്തിന്‍റെ ദുരിതം മാറ്റാന്‍ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതുവല്‍സര സന്ദേശം. ഭവനവായ്പയില്‍ പലിശയിളവ് അടക്കം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും കര്‍ഷകര്‍ക്കും ചെറുകിട സംരംഭകര്‍ക്കും ഒട്ടേറെ പദ്ധതികളും ഇളവുകളും പ്രഖ്യാപിച്ചു. ഗര്‍ഭിണികള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്ന പദ്ധതി രാജ്യവ്യാപകമാക്കി. നോട്ട് അസാധുവാക്കലിലൂടെ അഴിമതിയില്‍നിന്ന് രാജ്യത്തെ ശുദ്ധീകരിക്കാനുള്ള യജ്ഞത്തിനു പിന്തുണ നല്‍കിയ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു. 

ഇന്ത്യയില്‍ എല്ലാവര്‍ക്കും വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുവല്‍സര സന്ദേശത്തില്‍ രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 2017ല്‍ നഗരപ്രദേശങ്ങളില്‍ വീട് നിര്‍മിക്കാന്‍ ഒന്‍പതുലക്ഷംരൂപ വരെ വായ്പയെടുക്കുന്നവര്‍ക്ക് പലിശയിനത്തില്‍ നാലുശതമാനം ഇളവ് ലഭിക്കും. 12ലക്ഷംരൂപവരെയാണെങ്കില്‍ മൂന്നുശതമാനവും ഇളവ് ലഭിക്കും. ദരിദ്രര്‍ക്കും മധ്യവര്‍ഗത്തിനും ഇതിന്‍റെ പ്രയോജനം കിട്ടും. ഗ്രാമപ്രദേശങ്ങളില്‍ വീട് നിര്‍മിക്കാനോ മുറി കൂട്ടിയെടുക്കാനോ രണ്ടുലക്ഷംരൂപവരെ വായ്പയെടുക്കുന്നവര്‍ക്ക് മൂന്നുശതമാനം പലിശയിളവ് കിട്ടും. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ഗ്രാമപ്രദേശങ്ങളില്‍ പാവങ്ങളുടെ ഗൃഹനിര്‍മാണത്തില്‍ 33ശതമാനം വര്‍ധനയുണ്ടായെന്നും നരേന്ദ്ര മോദി പറഞ്ഞു. 

ഗര്‍ഭിണികള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിനായി നിലവില്‍ 53 ജില്ലകളില്‍ മാത്രം ഒതുങ്ങിയ പദ്ധതിയാണ് രാജ്യാവ്യാപകമാക്കുന്നത്. നിലവില്‍ നാലായിരം രൂപയായിരുന്നത് ആറായിരമാക്കി ഉയര്‍ത്തി. മാതൃശിശുമരണ നിരക്ക് കുറയ്ക്കുക, ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം ഉറപ്പാക്കുക, കുഞ്ഞുങ്ങള്‍ക്ക് കുത്തിവയ്പ് നല്‍കുക എന്നിവയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :