ആന്ധ്രാപ്രദേശിലെ ട്രെയിന്‍ അപകടത്തെക്കുറിച്ച് ഭീകര വിരുദ്ധ സേന അന്വേഷണം തുടങ്ങി. ട്രെയിന്‍ പാളംതെറ്റി 39 പേര് കൊല്ലപ്പെട്ട കുനേരുവില്‍ ദേശീയ അന്വേഷണ ഏജന്‍സിയും പരിശോധന നടത്തി. അപകടകാരണം വ്യക്തമായിട്ടില്ലെങ്കിലും അട്ടിമറി സാധ്യത ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല.
ശനിയാഴ്ച രാത്രിയാണ് ഹിരാകുണ്ഡ് എക്സ്പ്രസ് പാളം തെറ്റി 39 പേര് കൊല്ലപ്പെട്ടത്. റയില്‍വെ ട്രാക്കില്‍ പരിശോധന നടത്തിയ എന്‍ ഐ എ സംഘം റയില്‍വെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ട്രെയിന്‍ കടന്നുപോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് നടത്തിയ സുരക്ഷാപരിശോധനയില്‍ പാളങ്ങളില്‍ കുഴപ്പം കണ്ടെത്തിയിരുന്നില്ല. ഇക്കാരണത്താലാണ് അട്ടിമറി സാധ്യത ബലപ്പെടുന്നതും. എന്നാല്‍ അട്ടമിറിസംബന്ധിച്ച തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഹൈദരബാദില്‍ നിന്നുള്ള ഫോറന്‍സിക് സംഘവും അപകടസ്ഥലം പരിശോധിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്‍ഡോര്‍ പട്ന എക്സ്പ്രസ് പാളം തെറ്റി 151 പേര് കൊല്ലപ്പെട്ടിരുന്നു. അപകടത്തില്‍ പാക് ചാരസംഘടനയുടെ പങ്ക് എന്‍ ഐ എ അന്വേഷിച്ചുവരുകയാണ്. ഇതിനൊപ്പമാണ് ആന്ധ്രാ അപകടവും അന്വേഷിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് ഹിരാകുണ്ഡ് എക്സ്പ്രസ് പാളം തെറ്റിയത്. ഛത്തീസ്ഗഡിലെ ജഗ്ദല്പുരില് നിന്ന് ഒഡിഷയിലെ ഭുവനേശ്വറിലേയ്ക്ക് പോവുകയായിരുന്നു ട്രെയിനിന്റെ എന്ജിന് ഉള്‍പ്പടെ ഒന്‍പത് കോച്ചുകളാണ് അപകടത്തില്‍പെട്ടത്. സ്ലീപ്പര്‍ കോച്ചുകളിലുള്ളവരാണ് മരിച്ചവരില്‍ ഏറെയും. പരുക്കേറ്റ് 50 പേര് ചികില്‍സയിലാണ്.