മല്‍സരിക്കുന്ന വ്യക്തികൊണ്ടും വ്യക്തിയുടെ നിലപാടുകൊണ്ടും ശ്രദ്ധേയമായ മണ്ഡലമാണ് ഉത്തര്‍പ്രദേശിലെ ജസ്വന്ത് നഗര്‍. മുഖ്യമന്ത്രി അഖിലേഷിനോട് പിണങ്ങിനില്ക്കുന്ന അമ്മാവനും മന്ത്രിസഭാംഗവുമായ ശിവപാല്‍ യാദവാണ് അഞ്ചാംവട്ടവും ജയമുറപ്പിച്ച് ഈ എസ്പി കോട്ടയില്‍ ജനവിധി തേടുന്നത്. കരുത്തനാണ് ശിവപാല്‍. വോട്ടുചോദിച്ച് മണ്ഡലത്തില്‍ വരുക പോലും വേണ്ട. ഒരു ടെന്‍ഷനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമില്ല. അഞ്ചാംവട്ടവും ജയമുറപ്പാണ് അവര്‍ക്ക്.
പക്ഷെ സാഹചര്യം ഒരുപാട് മാറി. സമാജ്്വാദി പരിവാറില്‍ വിള്ളലുണ്ട്. കോണ്‍ഗ്രസ് സഖ്യത്തോട് യോജിക്കാതെ പ്രചാരണമുഖങ്ങളില്നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ് ശിവപാല്‍. കോണ്‍ഗ്രസ് കാലുവാരുമോ? ഈ ചോദ്യത്തോട് തിരിച്ചൊരു ചോദ്യമാണ് നേതാക്കളുടെ മറുപടി? ജസ്വന്ത് നഗറിലെവിടെയാണ് കോണ്‍ഗ്രസുകാര്‍? ബിജെപിയെയും ബിഎസ്പിയെയും ഭയമേതുമില്ല ശിവപാല്‍ ക്യാംപിന്. മാര്‍ച്ച് പതിനൊന്ന് പറയുക ശിവപാലിന്റെ വിധിമാത്രമല്ല, ശേഷം അദ്ദേഹം എടുക്കുന്ന നിലപാടുകൂടിയാകും.