E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

സ്കൂള്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഇരുപത്തിനാല് കുട്ടികള്‍ മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉത്തര്‍പ്രദേശില്‍ സ്കൂള്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഇരുപത്തിനാല് കുട്ടികള്‍ മരിച്ചു. മുപ്പത്താറുപേര്‍ക്കു പരുക്കേറ്റു. ഇറ്റാ ജില്ലയിലെ ജെ.എസ് പബ്ളിക്ക് സ്കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. ഇറ്റാ ജില്ലയിലെ അലിഗഞ്ചില്‍ രാവിലെ ഒന്പതുമണിക്കായിരുന്നു അപകടം. ജെ.എസ് പബ്ളിക് സ്കൂളിലെ ഏഴാം ക്ളാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്.

പരുക്കേറ്റ വിദ്യാര്‍ഥികളെ ഇറ്റ ജില്ലാ ആശുപത്രിയിലും ഗുരുതരമായി പരുക്കേറ്റവരെ അലിഗഡിലെ സ്പെഷ്യാലിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അന്പത് കുട്ടികളാണ്ബസിലുണ്ടായിരുന്നത്. കടുത്ത തണുപ്പിനെതുടര്‍ന്ന് മൂന്നുദിവസത്തെ അവധിക്കുശേഷം ഇന്നാണ് സ്കൂള്‍ തുറന്നത്. ജില്ലാഭരണകൂടത്തിന്‍റെ ഉത്തരവ് പാലിക്കാതെ സ്കൂള്‍ തുറന്നതിനെതിരെ നടപടിയെടുക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി. 

സ്കൂള്‍ ബസും ട്രക്കും അമിത വേഗതയിലായിരുന്നുവെന്നും ബസിനെ മറികടക്കവെയാണ് അപകടമുണ്ടായതെന്നും ദൃക്്സാക്ഷികള്‍ പറഞ്ഞു. പരുക്കേറ്റവര്‍ക്ക് സൗജന്യവും മികച്ചതുമായ ചികില്‍സ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കി. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി രാജ്്നാഥ് സിങ് തുടങ്ങിയവര്‍ അനുശോചിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :