സ്‌കൂള്‍ ബസ്സിനുള്ളില്‍ വച്ച് മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചു; ഡ്രൈവറും ആയയും അറസ്റ്റില്‍

rape-14-01
SHARE

മൂന്നര വയസ്സുകാരിയെ സ്‌കൂള്‍ ബസ്സിനുള്ളില്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ ബസ് ഡ്രൈവറും ആയയും അറസ്റ്റില്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. സംഭവ സമയത്ത് സ്‌കൂള്‍ ബസ്സിനുള്ളില്‍ ആയയുമുണ്ടായിരുന്നുവെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞതനുസരിച്ചാണ് ഇരുവരേയും അറസ്റ്റ് ചെയ്തതതെന്ന് പൊലീസ് വ്യക്തമാക്കി.

സ്‌കൂള്‍ ബസ്സില്‍ തിരികെ വീട്ടിലേക്ക് പോകുംവഴിയാണ് കുട്ടി പീഡനത്തിനിരയായത്. കുട്ടി രാവിലെ ധരിച്ചിരുന്ന വസ്ത്രമായിരുന്നില്ല തിരിച്ചു വന്നപ്പോള്‍. ബാഗിനുള്ളില്‍ വച്ചിരുന്ന മറ്റൊരു വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ക്ലാസ് ടീച്ചറേയും സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും കുട്ടിയുടെ അമ്മ ഫോണ്‍ വിളിച്ചു. മകളുടെ വസ്ത്രം ആരാണ് മാറ്റിയതെന്ന് ചോദിച്ചപ്പോള്‍ രണ്ടുപേരും അറിയില്ലെന്ന മറുപടിയാണ് നല്‍കിയാണ്. പിന്നീട് സ്വകാര്യഭാഗത്ത് വേദനയെടുക്കുന്നുവെന്ന് പറഞ്ഞതോടെ മൂന്നരവയസ്സുകാരിയോട് അമ്മ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു.

ബസ്സില്‍ വച്ച് ഡ്രൈവര്‍ തന്റെ വസ്ത്രങ്ങള്‍ മാറ്റിയെന്നും പീഡിപ്പിച്ചെന്നും കുട്ടി അമ്മയോട് പറഞ്ഞു. അയാള്‍ തന്നെയാണ് ബാഗിലുണ്ടായിരുന്ന മറ്റൊരു വസ്ത്രം തന്നെ ധരിപ്പിച്ചതെന്നും കുട്ടി പറഞ്ഞു. പിറ്റേദിവസം തന്നെ മാതാപിതാക്കള്‍ സ്‍കൂളിലെത്തി പരാതി നല്‍കുകയും കുട്ടി ഡ്രൈവറെ തിരിച്ചറിയുകയും ചെയ്തു. ഇതിനുശേഷമാണ് പൊലീസില്‍ പരാതിപ്പെട്ടത്.

വിഷയത്തില്‍ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയുടെ ഇടപെടലുണ്ടായിട്ടുണ്ട്. സംഭവം മറച്ചുവയ്ക്കാന്‍ ശ്രമിച്ച സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടിയുണ്ടാകും. സ്‌കൂള്‍ മാനേജ്മെന്റിനെതിരേ അന്വേഷണം പ്രഖ്യാപിച്ചതായാണ് വിവരം. അതേസമയം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പ്രതികരണം ഇതുവരെയുണ്ടായിട്ടില്ല.

MORE IN INDIA
SHOW MORE