‘ആ കർഷകർ തിരിച്ചുവരുമോ?’; മെഴുകുതിരി കത്തിച്ച് യൂത്ത് കോണ്‍ഗ്രസ്

srinivas-protest
SHARE

വിവാദ കാർഷിക നിയമങ്ങൾ പിന്‍വലിച്ചുവെന്നുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ആഘോഷമാക്കുമ്പോൾ വേറിട്ടൊരു പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ്. സമരത്തിനിടെ രക്തസാക്ഷികളായ കർഷകരെ അനുസ്മരിച്ച് തലസ്ഥാനത്ത് മെഴുകുതിരി മാർച്ച് നടത്തിയാണ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസാണ് മാർച്ചിന് നേതൃത്വം നൽകിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ‌ എംഎൽഎയും മാർച്ചിൽ പങ്കെടുത്തു. 

സ്വേച്ഛാധിപതിയായ മോദിയുടെ യു ടേൺ കാണാൻ ഇന്ന് ജീവിച്ചിരിപ്പില്ലാത്ത രക്തസാക്ഷികളായ കർഷകരുടെ ഓർമകൾക്ക് മുന്നിൽ ഈ മെഴുകുതിരി മാർച്ച് സമർപ്പിക്കുന്നു‌. കറുത്ത കാർഷിക നിയമങ്ങൾ പിൻവലിക്കാം.ആ കർഷകർ തിരിച്ചുവരുമോ?. മോദിയുടെ ഭ്രാന്തിൽ ആരാണ് രക്തസാക്ഷിയായത്?. ഇക്കാര്യങ്ങൾ ഉന്നയിച്ചാണ് മെഴുകുതിരി കയ്യിലേന്തി പ്രവർത്തകർ മാർച്ച് നടത്തിയത്.

ഷാഫി പങ്കിട്ട കുറിപ്പ് കാണാം:

MORE IN INDIA
SHOW MORE