71 അടി നീളം; സിറിഞ്ചിന്റെ മാതൃകയിൽ പിറന്നാൾ കേക്ക്; മോദിക്ക് വേറിട്ട ആശംസ

modi-cake
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാളിന് സിറിഞ്ചിന്റെ മാതൃകയിൽ 71 അടി നീളമുള്ള ഭീമൻ കേക്ക് മുറിച്ച് ആഘോഷം. മധ്യപ്രദേശിലെ ഭോപ്പാൽ സിറ്റിയിലെ ബിജെപി പ്രവർത്തകരാണ് വേറിട്ട ആഘോഷം സംഘടിപ്പിച്ചത്. വാക്സീൻ സിറിഞ്ചിന്റെ മാതൃകയിലാണ് കേക്ക് നിർമിച്ചത്. മോദിയുടെ ചിത്രമുള്ള ടീഷർട്ട് ധരിച്ചാണ് പ്രവർത്തകർ എത്തിയത്. 

ഇനിയും ഒരുപാട് കാലം രാജ്യത്തെ സേവിക്കാൻ ദീർഘായുസും ആരോഗ്യമുള്ള ജീവിതവും ഉണ്ടാകട്ടെ എന്ന് പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസ പങ്കുവച്ചത്. രാജ്യത്തിന് അകത്തും പുറത്തും നരേന്ദ്രമോദിക്ക് ആശംസകൾ നേർന്ന് ഒട്ടേറെ പേർ രംഗത്തെത്തി.

ഹാപ്പി ബെർത്ത്ഡേ, മോദി ജീ എന്നാണ് രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇന്ത്യയുടെ സൂര്യൻ എന്ന് വിശേഷിപ്പിച്ചാണ് സുരേഷ്ഗോപി എംപി ആശംസ നേർന്നത്. രാഷ്ട്രീയ–സാംസ്കാരിക രംഗത്ത് നിന്ന് ഒട്ടേറെ പേർ മോദിക്ക് പിറന്നാളാശംസ നേർന്നു. കോവിഡ് സാഹചര്യത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി സേവാ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരില്‍ 20 ദിവസത്തെ സന്നദ്ധ പരിപാടികള്‍ക്ക് ബിജെപി ഇന്ന് തുടക്കം കുറിക്കും.

ഭരണരംഗത്ത് മോദി ഇരുപതു വര്‍ഷം പൂര്‍ത്തിയാക്കുക കൂടിയാണ് 2021ല്‍. മെഗാ വാക്സിനേഷന്‍ ക്യാംപ് സംഘടിപ്പിക്കും. രണ്ട് ലക്ഷം ഗ്രാമങ്ങളിലായി നാല് ലക്ഷം വോളണ്ടിയര്‍മാരെ പരിശീലിപ്പിച്ച് ആരോഗ്യ സംവിധാനത്തിന് വേണ്ട സഹായം നല്‍കുമെന്ന് ബിജെപി അറിയിച്ചു. 71 സ്ഥലങ്ങളിലെ നദികള്‍ ബിജെപി പ്രവര്‍ത്തകര്‍ വൃത്തിയാക്കും. 14 കോടി ആളുകള്‍ക്ക് ഗരീബ് കല്യാണ്‍ യോജന വഴി ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കും. നവ ഭാരത് മേള എന്ന പേരില്‍ യുവമോര്‍ച്ച പ്രത്യേക സേവന പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. അതേസമയം, ദേശീയ തൊഴിലില്ലായ്മ ദിനമായാണ് കോണ്‍ഗ്രസ് ആചരിക്കുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...