2 വയസുകാരന് കോവിഡ്, പിന്നാലെ മരണം; ഉപേക്ഷിച്ച് ബന്ധുക്കൾ; സംസ്ക്കരിച്ച് ആശുപത്രി

covid-death-delhi-doctor
പ്രതാകാത്മക ചിത്രം
SHARE

രണ്ടുവയസുകാരന് കോവിഡ് ബാധിച്ചതിന് പിന്നാലെ മാതാപിതാക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ചു. ചികിൽസയിലിരിക്കെ മരിച്ച കുഞ്ഞിന്റെ സംസ്കാരം നടത്തി ആശുപത്രി അധികൃതർ. ജാർഖണ്ഡിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് സംഭവം. ഹിന്ദുസ്ഥാൻ ടൈംസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ വീട്ടുകാർ ആശുപത്രിയിൽ തന്നെ കുഞ്ഞിനെ ഉപേക്ഷിച്ച് കടക്കുകയായിരുന്നു. മെയ് 10നാണ് ശ്വാസതടസ്സം അനുഭവപ്പെട്ട കുഞ്ഞ​ുമായി ഇവർ ആശുപത്രിയിലെത്തുന്നത്.

പിന്നാലെ കുഞ്ഞിന് ന്യൂമോണിയയും കോവിഡും സ്ഥിരീകരിച്ചു. ഈ വിവരം മാതാപിതാക്കളെ ആശുപത്രി അധികൃതർ അറിയിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഇവരെ കാണാതായി. പിറ്റേ ദിവസം തന്നെ കുഞ്ഞ് മരിക്കുകയും ചെയ്തു. ആശുപത്രിയിൽ െകാടുത്ത ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ബിഹാറിലെ ജാമുയി സ്വദേശികളാണ് മരിച്ച കുട്ടിയുടെ മാതാപിതാക്കളെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. മൂന്നു ദിവസം കുഞ്ഞിന്റെ മൃതദേഹം സൂക്ഷിച്ചെങ്കിലും ആരും വരാത്തതിനെ തുടർന്ന് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ സംസ്ക്കരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയിലെ വാർഡ് ബോയ് രോഹിത് ബേഡിയയാണ് കുഞ്ഞിന് അന്ത്യകർമങ്ങൾ ചെയ്തത്. 

MORE IN INDIA
SHOW MORE
Loading...
Loading...